Quantcast

എസിസി മെൻസ് അണ്ടർ 19 പ്രീമിയർ കപ്പ്; യുഎഇ ചാമ്പ്യന്മാർ

നേപ്പാളിനെ 27 റൺസിന് തോൽപ്പിച്ചു

MediaOne Logo

Web Desk

  • Published:

    1 Dec 2025 5:53 PM IST

UAE crowned champions of ACC Mens Under-19 Premier Cup
X

അജ്മാൻ: യുഎഇയിലെ അജ്മാനിൽ നടക്കുന്ന എസിസി മെൻസ് അണ്ടർ 19 പ്രീമിയർ കപ്പിൽ യുഎഇ ചാമ്പ്യന്മാർ. ഫൈനലിൽ നേപ്പാളിനെ 27 റൺസിന് തോൽപ്പിച്ചാണ് യുഎഇ ജേതാക്കളായത്. അജ്മാനിലെ കാർവാൻ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ നേപ്പാൾ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 45.5 ഓവറിൽ യുഎഇയെ 147 റൺസിന് ഓൾഔട്ടാക്കുകയും ചെയ്തു. എന്നാൽ നേപ്പാളിനെ 33.2 ഓവറിൽ 120 റൺസിലൊതുക്കി യുഎഇ.

എസിസി അണ്ടർ 19 പ്രീമിയർ കപ്പിലെ മൂന്നാം സ്ഥാനത്തിനായുള്ള ഒമാനെതിരെയുള്ള മത്സരത്തിൽ മലേഷ്യ ജയിച്ചു. 74 റൺസിനാണ് ടീം ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത മലേഷ്യ 49 ഓവറിൽ 212 റൺസ് നേടി. എന്നാൽ ഒമാന്റെ പോരാട്ടം 48.1 ഓവറിൽ 138 റൺസിലേ എത്തിയുള്ളൂ. ഇതോടെ 2025 എസിസി അണ്ടർ 19 പുരുഷ ഏഷ്യ കപ്പിൽ യുഎഇക്കും നേപ്പാളിനുമൊപ്പം മലേഷ്യയും ഇടം നേടി.

Next Story