Quantcast

വികസന മാർഗത്തിൽ കുതിച്ച് യു.എ.ഇ: 50 പുതിയ ദേശീയ പദ്ധതികൾ പ്രഖ്യാപിക്കും

കോവിഡ്​ മഹാമാരിയുടെ പ്രതിസന്ധിയിൽ നിന്ന് ​രാജ്യം വലിയ അളവിൽ അതിജീവിച്ച സാഹചര്യത്തിലാണ് ​പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത്

MediaOne Logo

ijas

  • Updated:

    2021-09-02 17:41:48.0

Published:

2 Sep 2021 5:38 PM GMT

വികസന മാർഗത്തിൽ കുതിച്ച് യു.എ.ഇ: 50 പുതിയ ദേശീയ പദ്ധതികൾ പ്രഖ്യാപിക്കും
X

വികസന മാർഗത്തിൽ കൂടുതൽ മുന്നോട്ടു പോകാനുറച്ച്​ യു.എ.ഇ. ഈ മാസം യു.എ.ഇയിൽ 50 പുതിയ ദേശീയ പദ്ധതികൾ പ്രഖ്യാപിക്കും. സെപ്​റ്റംബർ അഞ്ച് ​മുതൽ പദ്ധതി പ്രഖ്യാപനങ്ങൾക്ക്​ തുടക്കം കുറിക്കും. യു.എ.ഇ വൈസ് ​പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് ​മുഹമ്മദ്​ ബിൻ റാശിദ്​ ആൽമക്തൂമും അബൂദബി കിരീടവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ് ​ആൽ നഹ്​യാനുമാണ് ​ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​.

ഭാവി തീരുമാനിക്കുന്നതിന് ​ആഗോള സാഹചര്യങ്ങളെ കാത്തിരിക്കാൻ യു.എ.ഇക്ക് ​ധാരാളം സമയമില്ല. തീരുമാനങ്ങൾ സ്വയമെടുത്ത്​ കൊണ്ട്​ രാജ്യം മുന്നോട്ടു പോകും -അദ്ദേഹം വ്യക്​തമാക്കി.

ഭാവിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് അറിവും സർഗാത്മകതയും വിഭവസമൃദ്ധിയും പ്രയോജനപ്പെടുത്തി പദ്ധതിയിൽ പങ്കാളികളാകാൻ യു.എ.ഇയിലെ ജനങ്ങളോട് മുഹമ്മദ്​ ബിൻ സായിദ്​ ട്വീറ്റിൽ ആഹ്വാനം ചെയ്​തു. രാജ്യത്തി​ന്‍റെ വികസന യാത്ര അടുത്ത തലമുറയിലേക്ക്​ നീട്ടുകയാണെന്നും എല്ലാ ജനങ്ങളും ഇതിൽ പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ്​ മഹാമാരിയുടെ പ്രതിസന്ധിയിൽ നിന്ന് ​രാജ്യം വലിയ അളവിൽ അതിജീവിച്ച സാഹചര്യത്തിലാണ്​ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത്​. സാ​ങ്കേതിക, ബിസിനസ്, വൈജ്ഞാനിക രംഗങ്ങളിൽ ലോകത്തിലെ ഏറ്റവും പുതിയ ട്രെൻഡുകളെ പ്രോൽസാഹിപ്പിക്കുന്ന രൂപത്തിലുള്ള പദ്ധതികളാകും പ്രഖ്യാപിക്കപ്പെടുകയെന്നാണ് ​പ്രതീക്ഷിക്കുന്നത്. കോഡർമാർ അടക്കമുള്ള വിദഗ്​ധരെ യു.എ.ഇയിലേക്ക്​ കൂടുതൽ ആകർഷിക്കുന്നതിനായി ഗോൾഡൻ വിസ അടക്കമുള്ള സൗകര്യങ്ങൾ കഴിഞ്ഞ മാസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story