Quantcast

ദുബായ് എക്‌സ്‌പോ; ലോകപ്രശസ്ത കലാകാരന്മാര്‍ മേളയുടെ ഭാഗമാകും

ആറുമാസം നീണ്ടുനില്‍ക്കുന്ന എക്‌സ്‌പോയുടെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത് നാളെ ഇന്ത്യന്‍ സമയം ആറുമണിക്കാണ്

MediaOne Logo

Web Desk

  • Published:

    29 Sept 2021 11:58 PM IST

ദുബായ് എക്‌സ്‌പോ; ലോകപ്രശസ്ത കലാകാരന്മാര്‍ മേളയുടെ ഭാഗമാകും
X

ലോകം കാത്തിരിക്കുന്ന ദുബായ് എക്‌സ്‌പോ 2020 യ്ക്ക് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഒരു വര്‍ഷം വൈകിയാണ് നടക്കുന്നതെങ്കിലും പൊലിമകള്‍ക്കൊന്നും ഒരു കുറവും ഇല്ലാതെ മേള നടത്താനാണ് യുഎഇ സര്‍ക്കാറിന്റെ തീരുമാനം.

170 വര്‍ഷത്തിന്റെ ചരിത്രം പറയാനുള്ള മേളയില്‍ 191 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. ആറുമാസം നീണ്ടുനില്‍ക്കുന്ന എക്‌സ്‌പോയുടെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത് നാളെ ഇന്ത്യന്‍ സമയം ആറുമണിക്കാണ്.

എ.ആര്‍ റഹ്‌മാന്‍ അടക്കമുള്ള ലോകപ്രശസ്ത കലാകാരന്മാരും മേളയുടെ ഭാഗമാകുന്നുണ്ട്. നാളെ മുതല്‍ ആറുമാസം നീണ്ടു നില്‍ക്കുന്ന കാഴ്ചയുടെ പൂരത്തിനായി കാത്തിരിക്കുകയാണ് ലോകം.

TAGS :

Next Story