Quantcast

സാമ്പത്തിക വളർച്ചയിൽ മുന്നേറ്റം കുറിച്ച്​ യു.എ.ഇ

അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌ഘടനയാണ്​ യു.എ.ഇയുടെത്

MediaOne Logo

Web Desk

  • Updated:

    2022-09-12 18:19:47.0

Published:

12 Sep 2022 6:15 PM GMT

സാമ്പത്തിക വളർച്ചയിൽ മുന്നേറ്റം കുറിച്ച്​ യു.എ.ഇ
X

സാമ്പത്തിക വളർച്ചയിൽ മുന്നേറ്റം കുറിച്ച്​ യു.എ.ഇ. ​ ഈ വർഷം ആദ്യ പാദത്തിൽ 8.4 ശതമാനം വളർച്ച നേടാൻ രാജ്യത്തിനായി. 2011ന് ശേഷം സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണെന്ന്​ പുതിയ കണക്കുകൾ വ്യക്​തമാക്കുന്നു.

അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌ഘടനയാണ്​ യു.എ.ഇയുടെത്​. ആഗോളതലത്തിൽ ഇന്ധനവിലയിലുണ്ടായ വർധനയും കോവിഡ്​ പ്രതിരോധത്തിൽ പുലർത്തിയ മികവുമാണ്​ യു.എ.ഇ സമ്പദ്​വ്യവസ്ഥക്ക്​ ഗുണകരമായത്​. ആദ്യ പാദത്തിലെ മൊത്ത ആഭ്യന്തര ഉൽപ്പാദന വളർച്ച യു.എ.ഇ സെൻട്രൽ ബാങ്ക് നേരത്തെ കണക്കാക്കിയതിനും മുകളിലെത്തി. എണ്ണവിലക്കൊപ്പം വിനോദസഞ്ചാരം, പ്രോപ്പർട്ടി മേഖല എന്നിവയുടെയും സംഭാവനകൾ വളർച്ചക്ക്​ ആക്കം കൂട്ടി.

മഹാമാരിയുടെ പ്രത്യാഘാതങ്ങൾ ഏറ്റവും വേഗത്തിൽ മറികടക്കാനും മനുഷ്യന്‍റെ ആരോഗ്യവും സാമ്പത്തിക താൽപര്യങ്ങളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താനും ​ സാധിച്ചിതായി യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു. ഈ വർഷം ആദ്യ ആറ് മാസത്തെ യു.എ.ഇയുടെ വിദേശ വ്യാപാരം 1ട്രില്യൺ ദിർഹം കവിഞ്ഞു​.

കോവിഡിന്‌ മുമ്പുള്ള ഇതേ കാലയളവിൽ 840ശതകോടി ദിർഹമായിരുന്നു വിദേശ വ്യാപാരത്തിൽ നിന്നുള്ള സംഭാവന. കഴിഞ്ഞ ആറുമാസം ടൂറിസം മേഖലയുടെ വരുമാനം 19ശതകോടി ദിർഹത്തി​​ലേറെയായി.. ഈ കാലയളവിൽ മൊത്തം ഹോട്ടൽ അതിഥികളുടെ എണ്ണം 1.2 കോടിയിലെത്തി​. കോവിഡിന്​ മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ഹോട്ടൽ താമസക്കാരുടെ എണ്ണത്തിൽ 42 ശതമാനം വളർച്ചയാണ്​ രേഖപ്പെടുത്തിയത്​ .

TAGS :

Next Story