Quantcast

തുര്‍ക്കി-സിറിയ ഭൂകമ്പ ബാധിതർക്കുള്ള ദുരിതാശ്വാസദൗത്യം പൂർത്തിയാക്കി യു.എ.ഇ

15,164 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി 260 വിമാനങ്ങളാണ് യു.എ.ഇയില്‍നിന്ന് തുര്‍ക്കിയിലേക്കും സിറിയയിലേക്കും പറന്നത്

MediaOne Logo

Web Desk

  • Published:

    14 July 2023 12:03 AM IST

UAEMinistryofDefense, UAE, TurkeySyriaearthquake, UAEaidoperation
X

ദുബൈ: ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലും സിറിയയിലും യു.എ.ഇ നടത്തിയിരുന്ന ദുരിതാശ്വാസദൗത്യം പൂർത്തിയാക്കിയതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നിര്‍ദ്ദേശപ്രകാരം ഗാലന്റ് നൈറ്റ് എന്ന പേരിലാണ് ദുരിതാശ്വാസ പ്രവർത്തനം നടത്തിയിരുന്നത്.

അഞ്ചുമാസം നീണ്ട ദൗത്യത്തിൽ ലക്ഷക്കണക്കിന് ദുരന്തബാധിതര്‍ക്ക് യു.എ.ഇയുടെ സഹായമെത്തിക്കാൻ കഴിഞ്ഞതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. 15,164 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി 260 വിമാനങ്ങളാണ് യു.എ.ഇയില്‍നിന്ന് പറന്നത്. വിദേശകാര്യ മന്ത്രാലയം, സായുധ സേന, ആഭ്യന്തര മന്ത്രാലയം, ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍, എമിറേറ്റ്‌സ് റെഡ് ക്രസന്റ് എന്നിവയുടെ സഹകരണത്തോടെയാണ് ദൗത്യം പൂര്‍ത്തീകരിച്ചത്.

അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒട്ടേറെ ആളുകളെ ജീവനോടെ കണ്ടെത്താനും പരിചരണം നല്‍കാനും സംഘത്തിന് സാധിച്ചു. തുര്‍ക്കിയിലും സിറിയിയലും ഫീല്‍ഡ് ആശുപത്രികള്‍ തുടങ്ങി. റമദാൻ, ബലിപെരുന്നാള്‍ വേളകളില്‍ പ്രത്യേകമായി വസ്ത്രം, ഭക്ഷണം, ബലിമാംസം എന്നിവയും യു.എ.ഇ വിതരണം ചെയ്തിരുന്നു.

TAGS :

Next Story