ബഹിരാകാശത്ത് അലുമിനിയം സാധ്യത; യു.എ.ഇ ഗവേഷണത്തിന് ഒരുങ്ങുന്നു
യു.എ.ഇയുടെ അലൂമിനിയം നിർമിത ബഹിരാകാശ വാഹനങ്ങൾ സ്പേസിലെത്തുന്ന കാലം വിദൂരമല്ലെന്ന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സാലിം അൽമാരി

ദുബൈ: ബഹിരാകാശത്ത് അലൂമിനിയം ഉപയോഗിക്കുന്നത് സംബന്ധിച്ച് യു.എ.ഇ ഗവേഷണത്തിന് ഒരുങ്ങുന്നു. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍ററും എമിറേറ്റ്സ് ഗ്ലോബൽ അലൂമിനിയവും കൈകോർത്താണ് പഠനം നടത്തുക. ബഹിരാകാശ വാഹനങ്ങളും മറ്റ് ഉപകരണങ്ങളും നിർമിക്കുന്നതിന് ഈ രണ്ട് സ്ഥാപനങ്ങളും സഹകരിച്ച് പ്രവർത്തിക്കും.
അലൂമിനിയം ഭാരം കുറഞ്ഞതും എന്നാൽ ഉറപ്പുള്ളതുമായ ലോഹമാണ്. അലൂമിനിയത്തിന്‍റെ പുനരുപയോഗ സാധ്യതയും കൂടുതലാണ്. യു.എ.ഇയുടെ അലൂമിനിയം നിർമിത ബഹിരാകാശ വാഹനങ്ങൾ സ്പേസിലെത്തുന്ന കാലം വിദൂരമല്ലെന്ന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സാലിം അൽമാരി പറഞ്ഞു.
പരസ്പര സഹകരണത്തിന് മുന്നോടിയായി മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍റര്‍ അധികൃതർ എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം ആസ്ഥാനത്ത് സന്ദർശനം നടത്തി. ജബൽ അലിയിലെ കേന്ദ്രത്തിലെത്തിയ സ്പേസ് സെന്‍റര്‍ അധികൃതരെ ഇ.ജി.എ സി.ഇ.ഒ അബ്ദുനാസർ ബിൻ കൽബാന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി. കേന്ദ്രത്തിലെ ലാബ്, കാസ്റ്റ് ഹൗസ് എന്നിവയും സ്പേസ് സെന്‍റര്‍ അധികൃതർ വിലയിരുത്തി.
UAE explores opportunities for the use of aluminium in space
Adjust Story Font
16
