Quantcast

പതാകദിനം; ഖസർ അൽ ഹുസ്നിൽ പതാക ഉയർത്തി യുഎഇ പ്രസിഡന്റ്

വിവിധ മേഖലകളിൽ നിന്നുള്ള 55 പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്

MediaOne Logo

Gulf Desk

  • Published:

    3 Nov 2026 4:12 PM IST

പതാകദിനം; ഖസർ അൽ ഹുസ്നിൽ പതാക ഉയർത്തി യുഎഇ പ്രസിഡന്റ്
X

അബൂദബി: യുഎഇ പതാകദിനത്തോടനുബന്ധിച്ച് അബൂദബിയിലെ ഖസർ അൽ ഹുസ്നിൽ ദേശീയ പതാക ഉയർത്തി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വിവിധ മേഖലകളിൽ നിന്നുള്ള 55 പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. യുഎഇയുടെ 55 വർഷത്തെ ഐക്യത്തെയാണ് 55 പേരുടെ പങ്കാളിത്തം പ്രതിനിധീകരിച്ചത്. രാഷ്ട്ര പിതാവായ അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെ ചടങ്ങിൽ അനുസ്മരിച്ചു.

1971 ഡിസംബർ രണ്ടിനാണ് ശൈഖ് സായിദിന്റെയും മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികളുടെയും നേതൃത്വത്തിൽ യുഎഇ രൂപീകരിക്കപ്പെട്ടത്. എല്ലാ വർഷവും നവംബർ മൂന്നിനാണ് യുഎഇയിലെ ഏഴ് എമിറേറ്റുകളിലും പതാകദിനം ആചരിക്കുന്നത്. അബൂദബിയിലെ ഏറ്റവും പഴക്കമേറിയ ചരിത്രസ്മാരകമായ ഖസർ അൽ ഹുസ്നിലാണ് മുൻവർഷങ്ങളിലെല്ലാം യുഎഇ പ്രസിഡന്റ് പതാക ഉയർത്തുന്നത്.

TAGS :

Next Story