Quantcast

യുഎഇ പതാകദിനം ആചരിച്ചു; മുഴുവൻ കേന്ദ്രങ്ങളിലും പതാക ഉയർത്തി

ഐക്യം വിളംബരം ചെയ്താണ് ചടങ്ങുകൾ നടന്നത്

MediaOne Logo

Web Desk

  • Published:

    4 Nov 2023 2:17 AM GMT

യുഎഇ പതാകദിനം ആചരിച്ചു;   മുഴുവൻ കേന്ദ്രങ്ങളിലും പതാക ഉയർത്തി
X

യുഎഇ പതാകദിനം വിപുലമായി ആചരിച്ചു. രാജ്യത്തിന്‍റെ ഐക്യം വിളിച്ചറിയിച്ച് എല്ലാ സുപ്രധാന കേന്ദ്രങ്ങളിലും യുഎഇ ദേശീയ പതാക ഉയർത്തി. ഓഫീസുകളിലും സ്കൂളുകളിലും വീടുകളിലും പതാകകൾ പാറിക്കളിച്ചു. സ്വകാര്യ സ്ഥാപനങ്ങളും പ്രവാസികളും അന്നം തരുന്ന നാടിൻ്റെ സന്തോഷത്തിൽ പങ്കുചേർന്നു.

അബൂദബിയിലെ ഖസ്ർ അൽ ഹുസ്നിൽ നടന്ന ചടങ്ങിൽ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് പതാക ഉയർത്തിയ്ത. ദീർഘകാല ബഹിരാകാശ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ സുൽത്താൻ അൽ നിയാദിക്കൊപ്പമാണ് പ്രസിഡന്‍റ് പതാക ഉയർത്തിയത്.


രാജ്യത്തിന്‍റെ അഭിമാനവും വിശ്വസ്തതയെയും സൂചിപ്പിക്കുന്ന പതാകയുമായി ഞങ്ങൾ ഒന്നിച്ചു നിൽക്കുന്നു എന്ന് അദ്ദേഹം കുറിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സാമൂഹിക മാധ്യമങ്ങളിൽ പതാകദിന സന്ദേശം കുറിച്ചു.

അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ക്രൗൺപിനസ് കോർട്ടിലും, ധനകാര്യമന്ത്രി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ആൽ മക്തൂം ദുബൈയിലെ അൽ ഷിന്ദഗയിലും പതാക ഉയർത്തി. രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ഭരണാധികാരികൾ അടക്കം പങ്കെടുത്ത ചടങ്ങുകൾ അരങ്ങേറി.

യുഎഇ പ്രസിഡൻറായിരുന്ന ശൈഖ് ഖലീഫ അധികാരാമേറ്റ ദിവസമാണ് യുഎഇ ദേശീയ പതാക ദിനമായി ആചരിക്കുന്നത്. 2013 മുതലാണ് പതാകദിനാചരണം ആരംഭിച്ചത്.

TAGS :

Next Story