ഗസ്സയുടെ ആകാശത്ത് ആശ്വാസത്തിന്റെ ചിറകുമായി വീണ്ടും യുഎഇ വിമാനങ്ങൾ
കരമാർഗം സാധനങ്ങൾ എത്തിക്കാൻ തടസം നേരിടുന്ന പ്രദേശങ്ങളിലാണ് യുഎഇ ഇന്ന് ആവശ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്തത്

ദുബൈ: ഗസ്സയുടെ ആകാശത്ത് ആശ്വാസത്തിന്റെ ചിറകുമായി വീണ്ടും യുഎഇ വിമാനങ്ങൾ. ദുരിതാശ്വാസ സാമഗ്രികൾ എയർഡ്രോപ്പ് ചെയ്തതിന് പുറമെ, 40 ട്രക്കുകളിലും അവശ്യവസ്തുകൾ ഇന്ന് ഗസ്സയിലെത്തിച്ചു.
നന്മയുടെ പക്ഷികൾ എന്ന് പേരിട്ട ദൗത്യത്തിന്റെ ഭാഗമായാണ് യുഎഇ ഇന്നും ഗസ്സയുടെ ആകാശത്ത് നിന്ന് വിമാനത്തിൽ അവശ്യവസ്തുക്കൾ വർഷിച്ചത്. ജോർദാൻ, ഫ്രാൻസ്, ജർമനി, ബെൽജിയം, കാനഡ എന്നീ രാജ്യങ്ങളുടെ കൂടി സഹകരണത്തോടെയായിരുന്നു യുഎഇ യുടെ മിഷൻ. കരമാർഗം സാധനങ്ങൾ എത്തിക്കാൻ തടസം നേരിടുന്ന പ്രദേശങ്ങളിലാണ് യുഎഇ ഇന്ന് മരുന്നും, ഭക്ഷണവുമുൾപ്പെടെ ദുരിതാശ്വാസ സാമഗ്രികൾ എയർഡ്രോപ്പ് ചെയ്തത്. വിമാനങ്ങളിൽ 69 ദൗത്യങ്ങളിലായി ഇതുവരെ 3,829 ടൺ സാമഗ്രികളാണ് യുഎഇ ഗസ്സയിലെത്തിച്ചത്.
Next Story
Adjust Story Font
16

