യുഎഇയിൽ താപനില ഉയരുന്നു; ജാഗ്രത പാലിക്കാൻ നിർദേശം
പകൽനേരത്തെ അത്യുഷ്ണവും രാത്രികാലങ്ങളിലെ ഈർപ്പവും കൊണ്ട് വലയുകയാണ് പുറത്ത് ജോലി ചെയ്യുന്നവർ. ചൂടിന്റെ കാഠിന്യം ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
ദുബൈ: യുഎഇയിൽ താപനില ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ. തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഏർപ്പെടുത്തിയ ഉച്ചവിശ്രമ നിയമം കർശനമായി നടപ്പാക്കാനും തൊഴിൽമന്ത്രാലം നിർദേശം നൽകി.
പകൽനേരത്തെ അത്യുഷ്ണവും രാത്രികാലങ്ങളിലെ ഈർപ്പവും കൊണ്ട് വലയുകയാണ് പുറത്ത് ജോലി ചെയ്യുന്നവർ. ചൂടിന്റെ കാഠിന്യം ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അബൂദബിയിലെ സ്വെയ്ഹാൻ, അൽഐൻ എന്നിവിടങ്ങളിലതാപനില 50 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ദുബൈ ഷാർജ എന്നിവിങ്ങളിൽ താപനില 48 ഡിഗ്രിക്കും മുകളിലാണ്. അന്തരീക്ഷ ഈർപ്പത്തിൽ വലിയ വർധനവാണുള്ളത്. കുറഞ്ഞ താപനില 37 ഡിഗ്രിയാണ്. കൊടും ചൂടിൽ ജോലിയുടെ ഭാഗമായും മറ്റും പുറത്തിറങ്ങുന്നവർ പരമാവധി മുൻകരുതൽ നടപടി സ്വീകരിക്കണം. ശരീരത്തിൽ ഉപ്പിന്റെയും ജലാംശത്തിന്റെയും അളവ് കുറയാതിരിക്കാൻ പരമാവധി വെള്ളവും മറ്റു പാനീയങ്ങളും ഉറപ്പാക്കണമെന്ന് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ നിർദേശിച്ചു. നേത്ര സംരക്ഷണത്തിനും പ്രാധാന്യം നൽകണം. ചൂടിനെ പ്രതിരോധിക്കാനുതകുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുന്നതാകും അഭികാമ്യം. ഭക്ഷണ രീതികളിലും ചൂടുകാലം മുൻനിർത്തി മാറ്റം അനിവാര്യമാണെന്നും വിവിധ ആരോഗ്യ പ്രവർത്തകർ ഓർമിപ്പിക്കുന്നു.
Adjust Story Font
16