Quantcast

ഹേയ് ​ഗായ്സ്..;ലഹരിക്ക് വേണ്ടാ പ്രൊമോഷൻ

യുഎഇയിലെ ഡിജിറ്റൽ ക്രിയേറ്റേഴ്സിന് മീഡിയാ കൗൺസിലിന്റെ താക്കീത്

MediaOne Logo

Web Desk

  • Published:

    20 Oct 2025 6:46 PM IST

UAE influencers warned against hidden vape or smoking product promotions
X

ദുബൈ: യുഎഇയിൽ ലഹരിപാനീയങ്ങൾ, നിരോധിത മയക്കുമരുന്ന് ഉത്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് മീഡിയ കൗൺസിൽ. ലഹരി ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ ഓഫറുകൾ ലഭിക്കുന്നുവെന്ന ചില ഇൻഫ്ലുവൻസേഴ്സിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് കൗണസിലിന്റെ കർശന നിർദേശം.

വീഡിയോകളിൽ ഏത് സാഹചര്യങ്ങളിലായാലും വേപ്പ്, പുകയില വസ്തുക്കൾ എന്നിവ ഉൾപ്പെടുത്തണമെന്നാണ് പരസ്യവുമായി സമീപിക്കുന്നവരുടെ ആവശ്യം. നേരിട്ടല്ലാതെ പ്രമോട്ട് ചെയ്യുന്നതും മറ്റ് അക്കൗണ്ടുകളിൽ പ്രസിദ്ധീകരിച്ചവ റീഷെയർ ചെയ്യുന്നതും കുറ്റകരമാണ്.

സമൂഹമാധ്യമങ്ങളിൽ പ്രമോഷണൽ ഉള്ളടക്കമുള്ള കണ്ടന്റുകൾ പ്രസിദ്ധീകരിക്കുന്നതിന് പരസ്യ പെർമിറ്റ് സംവിധാനം നിർബന്ധിതമാക്കിയതായും മീഡിയ കൗൺസിൽ അറിയിച്ചു. പെർമിറ്റ് ഉള്ളവർ മീഡിയയുടെ ഉള്ളടക്ക മാനദണ്ഡങ്ങൾ പാലിക്കണം. നിയമം ആവശ്യപ്പെടുമ്പോൾ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂർ അനുമതിയും നേടണം.

എല്ലാ മാധ്യമ പ്രൊഫഷണലുകളോടും ഡിജിറ്റൽ ക്രിയേറ്റേഴ്സിനോടും അവരുടെ പരസ്യ രീതികളിൽ പൂർണ്ണ ഉത്തരവാദിത്തവും സുതാര്യതയും പാലിക്കാൻ കൗൺസിൽ അഭ്യർത്ഥിച്ചു. പെർമിറ്റ് സംവിധാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കൗൺസിൽ വെബ്‌സൈറ്റിൽ ലഭ്യമാണ്.

TAGS :

Next Story