Quantcast

മീഡിയ ക്രിക്കറ്റ് ക്ലബ്; യുഎഇയിലെ ഇന്ത്യ മാധ്യമപ്രവർത്തകരുടെ ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു

മുൻ ഇന്ത്യൻ ദേശിയ ക്രിക്കറ്റ് താരവും കേരള രഞ്ജി ടീം പരിശീലകനുമായ ടിനു യോഹന്നാനാണ് ഓൺലൈനിലൂടെ മീഡിയ ക്രിക്കറ്റ് ക്ലബിന്റെ പ്രഖ്യാപനം നടത്തിയത്.

MediaOne Logo

Web Desk

  • Updated:

    2022-08-17 18:47:44.0

Published:

17 Aug 2022 11:01 PM IST

മീഡിയ ക്രിക്കറ്റ് ക്ലബ്; യുഎഇയിലെ ഇന്ത്യ മാധ്യമപ്രവർത്തകരുടെ ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു
X

ദുബൈ: യുഎയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ മീഡിയ ക്രിക്കറ്റ് ക്ലബ് എന്ന പേരിൽ പ്രൊഫഷണൽ ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു. ദുബൈ പുൾമാൻ ഡൗൺ ടൗൺ ഹോട്ടലിൽ നടന്ന ചടങ്ങ് കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു.

മുൻ ഇന്ത്യൻ ദേശിയ ക്രിക്കറ്റ് താരവും കേരള രഞ്ജി ടീം പരിശീലകനുമായ ടിനു യോഹന്നാനാണ് ഓൺലൈനിലൂടെ മീഡിയ ക്രിക്കറ്റ് ക്ലബിന്റെ പ്രഖ്യാപനം നടത്തിയത്. യുഎഇ ലുലു എക്‌സ്‌ചേഞ്ച് ഡെപ്യൂട്ടി ജനറൽ മാനേജർ ഷഫീസ് അഹമ്മദ്, ലുലു എക്‌സ്‌ചേഞ്ച് സ്ട്രാറ്റജിക് ബിസിനസ് ആൻഡ് മാർക്കറ്റിങ് മേധാവി അജിത് ജോൺസൻ എന്നിവർ ലോഗോ പ്രകാശനം ചെയ്തു. കേരള രഞ്ജി ക്രിക്കറ്റ് ടീം മുൻ നായകനും കേരള അണ്ടർ 19 മുഖ്യ പരിശീലകനുമായ സോണി ചെറുവത്തൂർ ജേഴ്സി പുറത്തിറക്കി. ടു ഫോർ സെവൻ ജിം ആൻഡ് അൽ ബറായി ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ റാഫേൽ പൊഴോലിപറമ്പിൽ ജേഴ്സി ഏറ്റുവാങ്ങി. അതിഥികളും കളിക്കാരും ക്രിക്കറ്റ് ബാറ്റിൽ ഒപ്പ് വച്ചു. ഐഎംഎഫ് പ്രസിഡന്റ് കെ.എം അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അരുൺ രാഘവൻ, ആർജെ തൻവീർ എന്നിവർ സംസാരിച്ചു

സ്‌പോർട്‌സ് കോർഡിനേറ്റർ റോയ് റാഫേൽ സ്വാഗതവും ആക്ടിങ് ട്രഷററ് ഷിഹാബ് അബ്ദുൽ കരിം നന്ദിയും പറഞ്ഞു. ഇന്ത്യയുടെ 76 ാം സ്വാതന്ത്ര്യദിനാചരണ പരിപാടികളും ഇതോടൊപ്പം നടന്നു.

TAGS :

Next Story