Quantcast

യു.എ.ഇയുടെ പ്രഥമ ചാന്ദ്ര ദൗത്യത്തിന്​ തിരിച്ചടി; ആശയവിനിമയം നഷ്​ടമായി

ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള ശ്രമത്തിനിടെ അവസാന നിമിഷമാണ്​ ഹകുതോ-ആർ മിഷൻ ലാൻഡറുമായുള്ള ബന്ധം നഷ്ടമായത്​

MediaOne Logo

Web Desk

  • Published:

    25 April 2023 6:18 PM GMT

Rashid Rover
X

യു.എ.ഇയുടെ പ്രഥമ ചാന്ദ്ര ദൗത്യമായ റാശിദ്​ റോവര്‍

ദുബൈ: യു.എ.ഇയുടെ പ്രഥമ ചാന്ദ്ര ദൗത്യമായ റാശിദ്​ റോവറുമായുള്ള ആശയം വിനിമയം നഷ്ടമായി. ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള ശ്രമത്തിനിടെ അവസാന നിമിഷമാണ്​ ഹകുതോ-ആർ മിഷൻ ലാൻഡറുമായുള്ള ബന്ധം നഷ്ടമായത്​.

ഡിസംബർ 11ന്​ നടന്ന വിക്ഷേപണത്തിന്​ ശേഷം അവസാന നിമിഷം വരെ എല്ലാം സുഗമമായിരുന്നു. ചൊവ്വാഴ്ച യു.എ.ഇ സമയം രാത്രി 8.40നാണ്​ ചന്ദ്രോപരിതലത്തിനടുത്ത്​ ലാൻഡർ എത്തിയത്​. എന്നാൽ, മിനിറ്റുകൾക്ക്​ മുൻപ്​ ബന്ധം നഷ്ടമാകുകയായിരുന്നു. ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്ന്​ മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സെന്‍റർ അറിയിച്ചു.

More To watch

TAGS :

Next Story