Quantcast

ദേശീയദിനാഘോഷ നിറവിൽ യു.എ.ഇ: വർണാഭ ആഘോഷമൊരുക്കി പ്രവാസികളും

ദേശീയദിനം പ്രമാണിച്ച് വിപുലമായ പരിപാടികളാണ് രാജ്യത്തെമ്പാടും പുരോഗമിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-12-02 19:44:58.0

Published:

2 Dec 2022 7:38 PM GMT

ദേശീയദിനാഘോഷ നിറവിൽ യു.എ.ഇ: വർണാഭ ആഘോഷമൊരുക്കി പ്രവാസികളും
X

ദേശീയദിനാഘോഷത്തിന്റെ നിറവിൽ യു എ ഇ. വിവിധ എമിറേറ്റുകൾ ചേർന്ന് ഐക്യ അറബ് എമിറേറ്റ് എന്ന രാജ്യം രൂപീകരിച്ചതിന്റെ വാർഷികമാണ് യു എ ഇ ദേശീയദിനം. അമ്പത്തി ഒന്നാമത് ദേശീയദിനം വർണാഭമാക്കുകയാണ് യു എ ഇ ജനതക്കൊപ്പം ലക്ഷകണക്കിന് പ്രവാസികളും. ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് നാലുദിവസം വരെ നീളുന്ന അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്

1971 ഡിസംബർ രണ്ടിന് യു എ ഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ നേതൃത്വത്തിലാണ് അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നീ ആറ് എമിറേറ്റുകൾ ചേർന്ന് ഐക്യ എമിറേറ്റ് രൂപീകരിക്കുന്നത്. അടുത്തവർഷം റാസൽഖൈമ എമിറേറ്റും കൂടി യു എ ഇ എന്ന രാജ്യത്തിന്റെ ഭാഗമായി. പെട്രോഡോളറിന്റെ കരുത്തിൽ, വികസനത്തിന്റെ പുതിയ ചക്രവാളങ്ങൾ താണ്ടിയ ഈ രാജ്യം ഇന്ന് ബഹിരാകാശരംഗത്ത് പോലും സാന്നിധ്യം ശക്തമാക്കിയ വികസിത രാജ്യങ്ങളിലൊന്നാണ്.

ആദ്യ ചാന്ദ്രദൗത്യമായ റാശിദ് റോവർ വിക്ഷേപണത്തിന് തയാറെടുക്കുന്നതിനിടെയാണ് യു.എ.ഇ ഇത്തവണ ദേശീയദിനം ആഘോഷിക്കുന്നത്. ശൈഖ് ഖലീഫയുടെ വിയോഗത്തിന് പിന്നാലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രസിഡന്റായി ചുതമലയേറ്റ ശേഷം നടക്കുന്ന ആദ്യ ദേശീയദിനം എന്ന പ്രത്യേകതകൂടി ഇത്തവണയുണ്ട്. ദേശീയദിനം പ്രമാണിച്ച് വർണാഭമായ പരിപാടികളാണ് രാജ്യത്തെമ്പാടും പുരോഗമിക്കുന്നത്.

ദുബൈ മുതീനയിൽ മർക്കസിന്റെ നേതൃത്വത്തിൽ നടന്ന ബഹുജന റാലിയിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു. സ്ഥാപനങ്ങൾ തൊഴിലാളികളുടെ താമസയിടങ്ങളിൽ മധുരം വിളമ്പി ആഹ്ളാദം പങ്കിട്ടു. രാത്രി നിരവധി കേന്ദ്രങ്ങളിൽ വർണാഭമായ വെടിക്കെട്ടും ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story