യു.എ.ഇയിൽ ദേശീയദിന അവധി പ്രഖ്യാപിച്ചു

ഡിസംബർ ഒന്ന്​ ബുധൻ മുൽ വെള്ളി വരെയാണ്​ ഔദ്യോഗിക അവധി ദിനങ്ങൾ. എന്നാൽ വാരാന്ത്യ അവധിയായ ശനിയാഴ്​ച കൂടി ചേരുന്നതോടെ നാലുദിവസത്തെ അവധി​ ലഭിക്കും.

MediaOne Logo

rishad

  • Updated:

    2021-11-24 17:12:58.0

Published:

24 Nov 2021 5:11 PM GMT

യു.എ.ഇയിൽ ദേശീയദിന അവധി പ്രഖ്യാപിച്ചു
X

അമ്പതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്​ യു.എ.ഇയിലെ പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക്​ നാലുദിവസത്തെ അവധി ലഭിക്കും. ഡിസംബർ ഒന്ന്​ ബുധൻ മുതൽ വെള്ളി വരെയാണ്​ ഔദ്യോഗിക അവധി ദിനങ്ങൾ. എന്നാൽ വാരാന്ത്യ അവധിയായ ശനിയാഴ്​ച കൂടി ചേരുന്നതോടെ നാലു ദിവസത്തെ അവധി​ ലഭിക്കും.

ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ്​ ഹ്യൂമൻ റിസോഴ്‌സ് ആണ്​ സർക്കാര്‍ ജീവനക്കാരുടെ അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചത്​. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ്​ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അവധി അറിയിച്ചത്​.

രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ മൂന്നുദിവസം അവധി ലഭിക്കുമെന്ന്​ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. വാരാന്ത്യ അവധിയായ ശനിയാഴ്​ച കൂടി ചേരുമ്പോള്‍ സ്വകാര്യ മേഖലക്കും നാലുദിവസം ലഭിക്കും.

അതിനിടെ, സുവർണജൂബിലി ആഘോഷം കെ​ങ്കേമമാക്കാനുളള തയാറെടുപ്പുകളാണ്​ രാജ്യത്തുടനീളം പുരോഗമിക്കുന്നത്​. ദുബൈ ഹത്തയിലാണ്​ ഡിസംബർ രണ്ടിന്​ വൈകീട്ട്​ പ്രധാന ആഘോഷ പരിപാടി അരങ്ങേറുക. എല്ലാ എമിറേറ്റുകളിലും വിവിധ പരിപാടികളും നടക്കും.

TAGS :

Next Story