Quantcast

വിദ്യാഭ്യാസരംഗത്ത് 750 ജോലി ഒഴിവുകൾ; യുഎഇ നാഷണൽ കെഎംസിസി കരിയർമേള സംഘടിപ്പിക്കുന്നു

ഈമാസം 31 വരെ ഓൺലൈനായി അപേക്ഷിക്കാം

MediaOne Logo

Web Desk

  • Updated:

    2025-08-21 13:30:18.0

Published:

21 Aug 2025 6:59 PM IST

UAE National KMCC Career Fair
X

ദുബൈ: യുഎഇയിലെ വിദ്യാഭ്യാസമേഖലയിൽ തൊഴിൽതേടുന്നവർക്കായി നാഷണൽ കെഎംസിസി കരിയർമേള സംഘടിപ്പിക്കുന്നു. വിവിധ എമിറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 750 ലേറെ ഒഴിവുകളിലേക്കാണ് ഉദ്യോഗാർഥികൾക്ക് അവസരം ലഭിക്കുക. ഇതിനായി ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു.

കരിയർ ഫസ്റ്റ് എന്ന പേരിലാണ് യുഎഇയിലെ നാഷണൽ കെഎംസിസി തൊഴിൽമേള സംഘടിപ്പിക്കുന്നത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകർ, സ്റ്റോർ ഇൻചാർജ്, ഡ്രൈവർ, റിസപ്ഷനിസ്റ്റ്, ക്യാഷർ, ബസ് മോണിറ്റർ തുടങ്ങി 750 ലേറെ ഒഴിവുകളിലേക്ക് ഈമാസം 31 വരെ ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് ഓൺലൈൻ വഴി രജിസ്റ്റേഷൻ നടത്താം. ഇവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സെപ്റ്റംബർ 13 ന് വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന തൊഴിൽമേളയിൽ തൊഴിൽദാതാക്കളുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കും.

യുഎഇയിൽ വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന അഞ്ച് ഗ്രൂപ്പുകൾ കരിയർ ഫസ്റ്റുമായി സഹകരിക്കുമെന്ന് നാഷണൽ കെഎംസിസി ഭാരവാഹികൾ പറഞ്ഞു. തൊഴിൽമേള നടക്കുന്ന സ്ഥലങ്ങൾ പിന്നീട് പ്രഖ്യാപിക്കും. നാഷണൽ കെഎസിസി ഭാരവാഹികളായ പുത്തൂർ റഹ്‌മാൻ, പി.കെ. അൻവർ നഹ, കരിയർ ഫസ്റ്റ് ഡയറക്ടർ സിയാദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story