Quantcast

യു.എ.ഇയിൽ ഇന്ധനവില വർധിക്കും; പുതുക്കിയ നിരക്ക് നാളെ മുതൽ

ഊർജമന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിർണയ സമിതിയാണ് മാർച്ച് മാസത്തെ നിരക്ക് പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-02-29 19:31:02.0

Published:

29 Feb 2024 6:15 PM GMT

യു.എ.ഇയിൽ ഇന്ധനവില വർധിക്കും; പുതുക്കിയ നിരക്ക് നാളെ മുതൽ
X

ദുബൈ:യു.എ.ഇയിൽ നാളെ മുതൽ ഇന്ധനവില വർധിക്കും. പെട്രോൾ ലിറ്ററിന് 16 ഫിൽസ് വരെ കൂടും. ഡീസൽ ലിറ്ററിന് 17 ഫിൽസാണ് വർധിക്കുക. ഊർജമന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിർണയ സമിതിയാണ് മാർച്ച് മാസത്തെ നിരക്ക് പ്രഖ്യാപിച്ചത്.

ഫെബ്രുവരിയിൽ ലിറ്ററിന് 2 ദിർഹം 88 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർപെട്രോളിന് മാർച്ച് ഒന്ന് മുതൽ മൂന്ന് ദിർഹം 03 ഫിൽസ് നൽകേണ്ടി വരും. 15 ഫിൽസാണ് ഈയിനം പെട്രോളിന്റെ വില ലിറ്ററിന് വർധിക്കുന്നത്.

സ്പെഷ്യൽ പെട്രോളിന്റെ വില 2 ദിർഹം 76 ഫിൽസിൽ നിന്ന് 2 ദിർഹം 92 ഫിൽസായി വർധിക്കും. ഇപ്ലസ് പെട്രോളിന് 2 ദിർഹം 69 ഫിൽസിന് പകരം രണ്ട് ദിർഹം 85 ഫിൽസ് ഈടാക്കും. ഈ രണ്ട് ഇനങ്ങൾക്കും ലിറ്ററിന് 16 ഫിൽസ് അധികം നൽകേണ്ടി വരും. ഫെബ്രുവരിയിൽ 2 ദിർഹം 99 ഫിൽസ് വിലയുണ്ടായിരുന്ന ഡീസലിന്റെ വില മൂന്ന് ദിർഹം 16 ഫിൽസായി ഉയരുമെന്നും വില നിർണയ സമിതി അറിയിച്ചു.

TAGS :

Next Story