Quantcast

കോപ്28​ ഉച്ചകോടിയിൽ പങ്കെടുത്തവർക്കായി അബൂദബിയിൽ നട്ടത്​ 8.5ലക്ഷം കണ്ടൽ ചെടികൾ​

ഒരോ വ്യക്തിക്കും വേണ്ടി പത്ത് കണ്ടൽ ​ചെടികൾ വീതമാണ് നട്ടത്

MediaOne Logo

Web Desk

  • Updated:

    2024-04-01 17:58:51.0

Published:

1 April 2024 5:57 PM GMT

കോപ്28​ ഉച്ചകോടിയിൽ പങ്കെടുത്തവർക്കായി അബൂദബിയിൽ നട്ടത്​ 8.5ലക്ഷം കണ്ടൽ ചെടികൾ​
X

അബൂദബി: യു.എ.ഇ ആതിഥ്യമരുളിയ ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുത്ത ഒരോ വ്യക്തിക്കും വേണ്ടി പത്ത് കണ്ടൽ ​ചെടികൾ വീതം നട്ട് പുതിയ റെക്കോർഡിട്ട്​ അബൂദബി ഉച്ചകോടിയിൽ എത്തിച്ചേർന്ന 85,000പേർക്ക്​വേണ്ടി 8.5ലക്ഷം കണ്ടൽ ചെടികളാണ്​ നട്ടത്.

'ഗർഥ്​അൽ ഇമാറാത്ത്​' എന്ന സംരംഭത്തിന്‍റെ ഭാഗമായാണ്​ പദ്ധതി നടപ്പിലാക്കിയത്​.​ കാലാവസ്ഥ സംബന്ധിച്ച സംവാദങ്ങൾക്ക് ​വേദിയായ സമ്മേളനത്തിന്‍റെ പരിസ്ഥിതി സൗഹൃദ സന്ദേശത്തിന്​ കരുത്തുപകരുകയാണ്​ ഇതിലൂടെ ലക്ഷ്യമിട്ടത്​. ദുബൈ എക്സ്​പോ സിറ്റിയിൽ നവംബർ 30മുതൽ ഡിസംബർ 12വരെയാണ് ​കോപ്​28 ഉച്ചകോടി നടന്നത്​.

ഡ്രോൺ സാ​ങ്കേതികവിദ്യ അടക്കം ഉപയോഗപ്പെടുത്തിയാണ്​ അബൂദബിയിലെ തീരപ്രദേശങ്ങളായ മറാവ മറൈൻ ബയോസ്ഫിയർ റിസർവ്​, അൽ മിർഫ സിറ്റി, ജുബൈൽ ഐലൻഡ്​എന്നിവിടങ്ങളിലാണ്​ ചെടികൾ വെച്ചുപിടിപ്പിച്ചത്​. ശൈത്യകാലത്തിന്‍റെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തിയാണ്​ ചെടികൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കിയതെന്ന്​അധികൃതർ വ്യക്​തമാക്കി. ഈ സമയം കണ്ടൽചെടികൾ വളർത്താൻ യോജിച്ച സമയമാണ്​.

5,000 കണ്ടൽക്കാടുകൾക്ക് ഒരു ടൺ എന്ന നിരക്കിൽ കാർബൺ ആഗിരണം ചെയ്യും. ഇതനുസരിച്ച്​ പ്രതിവർഷം 170 ടൺ കാർബൺ അന്തരീക്ഷത്തിൽ നിന്ന് ആഗിരണം ചെയ്യാൻ ഈ സംരംഭം സഹായിക്കും.

നാഷണൽ നെറ്റ്​സീറോ 2050 പദ്ധതിയുടെ ഭാഗമായി 10കോടി കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുന്നതിന് ​നേരത്തെ തീരുമാനിച്ചിരുന്നു. 2021ൽ ഗ്ലാസ്‌ഗോയിൽ നടന്ന കോപ്​26 ഉച്ചകോടിയിലാണ്​ 10കോടി കണ്ടൽ ചെടികൾ നടുന്നത്​ പ്രഖ്യാപിച്ചത്​. കണ്ടൽ വന സംരക്ഷണത്തിനും അതുവഴി കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനും സഹായിക്കുന്നതാണ്​. യു.എ.ഇയിൽ നിരവധി പ്രദേശങ്ങളിൽ കണ്ടൽ വനങ്ങൾ നിലവിൽ തന്നെ സംരക്ഷിച്ച്​ വളർത്തുന്നുണ്ട്​. ജലത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും എക്കോടൂറിസം ശക്​തിപ്പെടുത്തുന്നതിനും കണ്ടൽ വനങ്ങൾ സഹായിക്കുന്നുണ്ട്​.

TAGS :

Next Story