യു.എ.ഇ പ്രസിഡണ്ടിന്റെ റമദാൻ അതിഥികൾക്ക് സ്വീകരണം
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി

അബൂദബി: യു.എ.ഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അതിഥികളായി റമദാൻ മാസത്തിൽ മതപ്രഭാഷണങ്ങൾ നടത്താൻ യു.എ.ഇയിലെത്തിയ പണ്ഡിതർ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി. കേരള മുസ്ലീം ജമാഅത്ത് പ്ലാനിംഗ് സെൽ ചെയർമാനും സുന്നി വിദ്യാഭ്യാസ ബോർഡ് എക്‌സിക്യൂട്ടീവ് അംഗവുമായ കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, വാഗ്മിയും കാരന്തൂർ മർക്കസ് കോളേജ് പ്രൊഫസറുമായ ഹാഫിള് മുഹമ്മദ് അബൂബക്കർ സഖാഫി എന്നിവരാണ് യൂസഫലിയുമായി കൂടിക്കാഴ്ച നടത്തിയത്. യു.എ.ഇ. ഔഖാഫ് പ്രതിനിധി അബ്ദുൽ അസീസ് ഹസനും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
Next Story
Adjust Story Font
16

