Quantcast

ഓഹരി വിപണി ലോകത്ത് ദുബൈ അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഓഹരി വിപണി വഴി ദുബൈയിലെ കമ്പനികൾ സമാഹരിച്ചത് 3450 കോടി ദിർഹമാണ്

MediaOne Logo

Web Desk

  • Published:

    13 March 2024 6:08 PM GMT

ഓഹരി വിപണി ലോകത്ത് ദുബൈ അഞ്ചാം സ്ഥാനത്ത്
X

ദുബൈ: ഓഹരി വിപണി ലോകത്ത് ദുബൈ അഞ്ചാം സ്ഥാനത്ത്. ആഗോളതലത്തിലെ പൊതു സൂചികയുടെ അടിസ്ഥാനത്തിലാണ് ദുബൈ ഫിനാൻഷ്യൽ മാർക്കറ്റ് അഞ്ചാമത് എത്തിയത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഓഹരി വിപണി വഴി ദുബൈയിലെ കമ്പനികൾ സമാഹരിച്ചത് 3450 കോടി ദിർഹമാണ്. എട്ട് വർഷത്തിനിടെ ആദ്യമായി 4,000 പോയിൻറ് കടക്കാൻ കഴിഞ്ഞവർഷം ദുബൈ ഓഹരി വിപണിക്ക് കഴിഞ്ഞു. രണ്ട് ലക്ഷത്തി മുപ്പതിനായിരം പുതിയ നിക്ഷേപകരെ ഓഹരി വിപണിയിലെത്തിക്കാൻ ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിന് കഴിഞ്ഞു.

കഴിഞ്ഞ വർഷം അവസാനത്തോടെ മൂലധനം 688 ബില്യൺ ദിർഹമായി ഉയർത്താനായി. 582 ബില്യൺ ദിർഹമിൽ നിന്ന് മൂലധനം ഒറ്റവർഷം കൊണ്ടാണ് ഉയർന്നത്. ആഗോള സാമ്പത്തിക രംഗത്ത് ദുബൈയുടെ സ്ഥാനം ഉറപ്പിക്കാൻ ദുബൈ ഓഹരി വിപണിക്ക് സാധിച്ചതായി ധന മന്ത്രിയും ദുബൈ ഒന്നാം ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.

TAGS :

Next Story