Quantcast

യുഎഇയിൽ അമിതവില ഈടാക്കിയാൽ പരാതിപ്പെടാം; നിർദേശവുമായി സാമ്പത്തിക മന്ത്രാലയം

വിപണിയിൽ അത്യാവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കി

MediaOne Logo

Web Desk

  • Published:

    5 March 2026 4:57 PM IST

UAE reassures public on food supply, urges price reporting
X

ദുബൈ: രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും വിതരണ ശൃംഖല തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയം അറിയിച്ചു. ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുകയോ നിയമലംഘനങ്ങൾ നടത്തുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകി.

പരാതികൾ ടോൾ ഫ്രീ നമ്പറായ 8001222 എന്നതിലൂടെയോ മന്ത്രാലയത്തിന്റെ ഔദ്യോ​ഗിക വെബ്സൈറ്റായ moet.gov.ae/consumer-complaints1വഴിയും സമർപ്പിക്കാം. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിപണിയിലെ ചൂഷണം തടയാനും പൊതുജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. വിപണിയിൽ അത്യാവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും അനാവശ്യമായ ആശങ്കകൾ വേണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

TAGS :

Next Story