ഇറാനിൽ ശക്തമായ ഭൂചലനം: യുഎഇയിലും പ്രകമ്പനം അനുഭവപ്പെട്ടു
ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതായി താമസക്കാർ

തെഹ്റാന്‍: ഇറാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 രേഖപ്പെടുത്തിയ ഭൂചലനം യുഎഇയിലും അനുഭവപ്പെട്ടു. യുഎഇ സമയം രാത്രി 8.07 നാണ് ഭൂചലനമുണ്ടായതെന്ന് യുഎഇ ദേശീയ ഭൗമ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതായി താമസക്കാർ പറഞ്ഞു. എന്നാൽ യു എ ഇയിൽ എവിടെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
more to watch
Next Story
Adjust Story Font
16

