Quantcast

15 വര്‍ഷമായി ഒരു മലേറിയ കേസു പോലുമില്ലാത്ത രാജ്യമായി യു.എ.ഇ

ഈ നേട്ടമുണ്ടാക്കിയ ആദ്യ കിഴക്കന്‍ മെഡിറ്റേറിയന്‍ രാജ്യമാണ് യു.എ.ഇ

MediaOne Logo

Web Desk

  • Published:

    14 Jun 2022 6:35 AM GMT

15 വര്‍ഷമായി ഒരു മലേറിയ കേസു പോലുമില്ലാത്ത രാജ്യമായി യു.എ.ഇ
X

ഒരു മലേറിയ രോഗിയുമില്ലാത്ത രാജ്യമായി യു.എ.ഇ. കഴിഞ്ഞ 15 വര്‍ഷത്തിനിടെ രാജ്യത്ത് ഒരു മലേറിയ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

ഇതോടെ ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ കിഴക്കന്‍ മെഡിറ്ററേനിയന്‍ രാജ്യമെന്ന പദവിയും യു.എ.ഇ സ്വന്തമാക്കി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് ആരോഗ്യവിഭാഗം ചൂണ്ടിക്കാട്ടി. 2007ലാണ് ലോകാരോഗ്യ സംഘടന യു.എ.ഇയെ പൂര്‍ണ മലേറിയ മുക്ത രാജ്യമായി പ്രഖ്യാപിച്ചത്.

TAGS :

Next Story