ഇന്ത്യക്കാർക്കുള്ള പ്രവേശന വിലക്ക് യു.എ.ഇ നീക്കുന്നു

ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് എത്തുന്നവർക്ക് ഈ മാസം 23 മുതൽ പുതിയ കോവിഡ് പ്രോട്ടോകോൾ പ്രഖ്യാപിച്ചു. യു എ ഇ അംഗീകരിച്ച വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് രാജ്യത്തെത്താം. യാത്രക്ക് 48 മണിക്കൂറിനുള്ളില്‍ പി.സി.ആർ ടെസ്ററ് നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം.ദുബൈ എയർപോർട്ടിൽ എത്തിയാൽ വീണ്ടും PCR ടെസ്റ്റ് നടത്തണം.പുതിയ പ്രോട്ടോകോള്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കുന്നതിന്റെ മുന്നോടിയായെന്നാണ് സൂചന. കോവിഡ് ടെസ്റ്റ് റിസല്‍ട്ടില്‍ ക്യു ആർ കോഡ് നിർബന്ധമാക്കി.യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപുള്ള റാപിഡ് പി.സി.ആർ ടെസ്റ്റ് റിസൾട്ടും ഉണ്ടായിരിക്കണം.
Next Story
Adjust Story Font
16

