Quantcast

ഗസ്സയിലെ ജനങ്ങൾക്ക് വീണ്ടും സഹായം ഒരുക്കി യു.എ.ഇ

ഭക്ഷ്യോൽപന്നങ്ങൾ വീണ്ടും എയർഡ്രോപ്പ്​ ചെയ്​തു

MediaOne Logo

Web Desk

  • Published:

    1 April 2024 5:32 PM GMT

ഗസ്സയിലെ ജനങ്ങൾക്ക് വീണ്ടും സഹായം ഒരുക്കി യു.എ.ഇ
X

ദുബൈ: ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു വേണ്ടി വീണ്ടും സഹായം ഒരുക്കി യു.എ.ഇ. ഭ​ക്ഷ്യോൽപന്നങ്ങൾ എയർഡ്രോപ്പ്​ ചെയ്​തതിനു പുറമെ കൂടുതൽ ജീവകാരുണ്യ സഹായം കരമാർഗം എത്തിക്കാനും യു.എ.ഇക്ക്​ കഴിഞ്ഞു. യു.എ.ഇ ആവിഷ്​കരിച്ച ഗാലൻറ്​ നൈറ്റ്​ ത്രീ പദ്ധതിയുടെ ഭാഗമായാണ്​ ജീവകാരുണ്യ പ്രവർത്തനം

പുതുതായി 82 ടൺ ഭക്ഷ്യോൽപന്നങ്ങളും മറ്റുമാണ്​ വടക്കൻ ഗസ്സയി​ലെ ദുരിതബാധിതർക്കു വേണ്ടി യു.എ.ഇ വിമാനങ്ങൾ എയർ​ഡ്രാപ്പ്​ ചെയ്​തത്​. 'നൻമയുടെ പക്ഷികൾ' എന്ന പേരിലാണ്​യു.എ.ഇയുടെ സഹായ വിതരണം. രണ്ട്​ സി 17 എയർഫോഴ്​സ്​ വിമാനങ്ങളിലായാണ്​ എയർഡോപ്പ്​ നടന്നത്​.

ഇതോടെ വടക്കൻ ഗസ്സയിൽ എയർഡ്രോപ്പ്​ ചെയ്​ത ഭക്ഷ്യോൽപന്നങ്ങളുടെ അ്​വ്​ 989 ടൺ ആയി. ഇതിനു പുറമെ ഗസ്സയിലെ സ്​ത്രീകൾക്കും കുട്ടികൾക്കുമായി കൂടുതൽ ഉൽപന്നങ്ങൾ എത്തിക്കാനും യു.എ.ഇ സന്നദ്ധ സംഘത്തിനായി. ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്ന സത്രീകളുടെയും കുട്ടികളുടെയും ആവശ്യകത മുന്നിൽ കണ്ടാണ്​ സഹായ വിതരണമെന്ന് എമിറേറ്റ്​സ്​ റെഡ്​ ക്രസൻറ്​ സെക്രട്ടറി ജനറൽ ഹമൂദ്​ അബ്​ദുല്ല അൽ ജുനൈബി പറഞ്ഞു.

ദൈംദിനാവശ്യങ്ങൾ മുൻനിർത്തിയുള്ള ഉൽപന്നങ്ങളാണ്​കൂടുതലായും വിതരണം ചെയ്​തത്​ പ്രതികൂല സാഹചര്യത്തിലും പരമാവധി സഹായം ഗസ്സയിൽ എത്തിക്കാൻ നീക്കം തുടരുമെന്നും ബന്​ധപ്പെട്ടവർ അറിയിച്ചു

TAGS :

Next Story