Quantcast

ആഗോളവ്യാപാര സംഘടനാസമ്മേളനത്തിന് യുഎഇ വേദിയാകും

ലോക വ്യാപാര സംഘടനയുടെ ഭാഗമായ 164 രാജ്യങ്ങൾ പ​ങ്കെടുക്കുന്ന മന്ത്രിതലയോഗമാണ്​ അടുത്ത വർഷം യു.എ.ഇയിൽ നടക്കുക

MediaOne Logo

Web Desk

  • Published:

    20 Dec 2022 12:14 AM IST

ആഗോളവ്യാപാര സംഘടനാസമ്മേളനത്തിന് യുഎഇ വേദിയാകും
X

ദുബൈ: ലോക വ്യാപാര സംഘടനാ സമ്മേളനം അടുത്ത വർഷം യു.എ.ഇയിൽ നടക്കും. ഇത് രണ്ടാം തവണയാണ്​ ഗൾഫ്​ മേഖലയിൽ സമ്മേളനം. ആഗോള വ്യാപാര വികസന ചർച്ചക്ക്​ യു.എഇ വേദിയാകും. ലോക വ്യാപാര സംഘടനയുടെ ഭാഗമായ 164 രാജ്യങ്ങൾ പ​ങ്കെടുക്കുന്ന മന്ത്രിതലയോഗമാണ്​ അടുത്ത വർഷം യു.എ.ഇയിൽ നടക്കുക. അന്താരാഷ്​ട്ര വേദിയാണ്​ യു.എ.ഇയെ തെരഞ്ഞെടുത്തത്​.

യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനാണ്​ ഇതു സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്​. ലോക വ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനത്തിന്​ വേദിയൊരുക്കാൻ യു.എ.ഇക്ക്​ അനുമതി ലഭിച്ചത്​ വലിയ നേട്ടമാണെന്നും പ്രസിഡന്റ്​ വ്യക്​തമാക്കി. ലോക വ്യാപാര സംഘടനയിലെ അംഗരാജ്യങ്ങൾക്കിടയിൽ ക്രിയാത്​മക സംഭാഷണത്തിന്​ വേദിയൊരുക്കാനും അന്താരാഷ്​ട്ര സഹകരണം മെച്ചപ്പെടുത്താനും സമ്മേളനം പാതയൊരുക്കുമെന്നും ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ അഭിപ്രായപ്പെട്ടു.

നടപ്പു വർഷം ജൂൺ 12 മുതൽ 17 വരെ ജനീവയിലായിരുന്നു സമ്മേളനം നടന്നത്​. ലോക വ്യാപാര ചർച്ചകൾ സംബന്ധിച്ച്​ അംഗരാജ്യങ്ങൾക്ക്​ ധാരണയിലെത്താൻ വിശദമായ ചർച്ചയാണ്​ ജനീവയിൽ നടന്നത്​. അടുത്ത വർഷം സമ്മേളനത്തിന്​ വേദിയൊരുക്കാൻ യു.എ.ഇക്ക് പുറമെ കാമറൂണും രംഗത്തുണ്ടായിരുന്നു. 2001ൽ ദോഹയിലാണ്​ ലോക വ്യാപാര സംഘടനയുടെ സമ്മേളനം നടന്നത്​.

അടുത്ത വർഷം യു.എ.ഇയിൽ ​ഡബ്ല്യു.ടി.ഒ അംഗരാജ്യങ്ങളുടെ സമ്മേളനം ചേരാനുള്ള തീരുമാനത്തെ യു.എഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും സ്വാഗതം ചെയ്​തു. കസ്​റ്റംസ്​ യൂനിയൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ സമവായത്തിലെത്താൻ ലോക വ്യാപാര സംഘടനക്ക്​ യു.എ.ഇ സമ്മേളനത്തിലൂടെ സാധിക്കും എന്നാണ്​ വിലയിരുത്തൽ.

TAGS :

Next Story