അടുത്ത വർഷം മുതൽ യുഎഇയിൽ ഓൺലൈൻ ക്ലാസുകളില്ല

വിദ്യാർഥികൾ, സ്‌കൂൾ ജീവനക്കാർ, അധ്യാപകർ തുടങ്ങിയവർ ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാൻ വൈകരുതെന്നും അധികൃതർ നിർദേശിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-11-17 17:46:22.0

Published:

17 Nov 2021 5:46 PM GMT

അടുത്ത വർഷം മുതൽ യുഎഇയിൽ ഓൺലൈൻ ക്ലാസുകളില്ല
X

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്ത വർഷാരംഭം മുതൽ നേരിട്ട് ക്ലാസുകൾ ആരംഭിക്കാനുറച്ച് യു.എ.ഇ. മുഴുവൻ സ്‌കൂളുകൾക്കും യൂണിവേഴ്സിറ്റികൾക്കും തീരുമാനം ബാധകമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി ഏറെക്കുറെ അവസാനിച്ച സാഹചര്യത്തിലാണ് തീരുമാനം.

അബൂദബി, ദുബൈ, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ വിദ്യാലയങ്ങളിൽ അധ്യയന വർഷത്തിന് തുടക്കത്തിൽ തന്നെ നേരിട്ട് ക്ലാസുകൾ ആരംഭിച്ചിരുന്നു. ജനുവരിയോടെ ഓൺലൈൻ പഠന സംവിധാനം പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. വിദ്യാർഥികൾ, സ്‌കൂൾ ജീവനക്കാർ, അധ്യാപകർ തുടങ്ങിയവർ ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാൻ വൈകരുതെന്നും അധികൃതർ നിർദേശിച്ചു.

അധ്യയനം പൂർണതോതിൽ പുനരാരംഭിക്കാൻ തക്കവണ്ണം സുരക്ഷാ നിബന്ധനകൾ കർശനമാക്കുക, സ്‌കൂൾ ബസിലെ എല്ലാവരും മാസ്‌ക് ധരിക്കുക, പി.സി.ആർ. പരിശോധാ മാനദണ്ഡങ്ങൾ പാലിക്കുക, കോവിഡ് പ്രോട്ടോകോൾ പാലിക്കുക എന്നീ മാർഗനിർദേശങ്ങളും സ്ഥാപനങ്ങൾക്ക് കൈമാറിയിട്ടുണ്ട്.

TAGS :

Next Story