റോഡ് നവീകരണം; മദീനാ സായിദ് - അൽ ദഫ്റ റോഡ് 11 ദിവസം ഭാഗികമായി അടച്ചിടും
ഇന്ന് അർധരാത്രി മുതൽ നവംബർ 30 രാവിലെ 5 വരെയാണ് നിയന്ത്രണം

ദുബൈ: അബൂദബി അൽദഫ്റ മേഖലയിലെ പ്രധാന റോഡുകളിലൊന്നായ ശൈഖ സലാമ ബിൻത് ബുത്വി റോഡിലെ E-45 ഇന്റർസെക്ഷനുകൾ 11 ദിവസം ഭാഗികമായി അടച്ചിടും. ഇന്ന് അർധരാത്രി 12 മുതൽ നവംബർ 30 രാവിലെ 5 വരെ നിയന്ത്രണം തുടരുമെന്ന് അബൂദബി മൊബിലിറ്റി അധികൃതർ വ്യക്തമാക്കി.
അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും നടത്തുന്നതിനാണ് ഈ താത്കാലിക നിയന്ത്രണം. റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഗതാഗത കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെയും ഭാഗമാണിത്.
നിയന്ത്രണമുള്ള ഭാഗങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും മദീനാ സായിദിലൂടെ സഞ്ചരിക്കുന്ന എല്ലാ ഡ്രൈവർമാരോടും അതീവ ജാഗ്രത പുലർത്താനും, വേഗപരിധി കർശനമായി പാലിക്കാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. റോഡിൽ സ്ഥാപിച്ചിട്ടുള്ള ഗതാഗത നിയന്ത്രണ ചിഹ്നങ്ങളും ദിശാസൂചന ബോർഡുകളും അനുസരിക്കാനും നിർദേശമുണ്ട്.
Adjust Story Font
16

