Quantcast

'സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കണം'; ദ്വിരാഷ്ട്ര പരിഹാരത്തിന്​ ശ്രമം വേണമെന്ന്​ യു.എ.ഇ

ഗസ്സയിലെ ദുരിതബാധിതർക്ക്​ ആവശ്യമായ എല്ലാ പിന്തുണയും തുടരുമെന്ന് യു.എ.ഇ

MediaOne Logo

Web Desk

  • Published:

    22 Nov 2023 6:27 PM GMT

UAE urges international community to take immediate action to realize independent Palestinian state, UAE urges to realize independent Palestinian state
X

ദുബൈ: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ അന്തർദേശീയ സമൂഹം സന്നദ്ധമാകണമെന്ന്​ യു.എ.ഇ. ഇപ്പോൾ പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തൽ സ്ഥിരം സ്വഭാവത്തിലേക്ക്​ മാറ്റാൻ നയതന്ത്രനീക്കം അനിവാര്യമാണെന്നും യു.എ.ഇ അഭിപ്രായപ്പെട്ടു.ഗസ്സയിലെ ദുരിതബാധിതർക്ക്​ ആവശ്യമായ എല്ലാ പിന്തുണയും യു.എ.ഇ തുടരുമെന്നും അറിയിച്ചു.

ഗസ്സയിൽ താൽകാലിക വെടിനിർത്തലിന്​ ഇസ്രായേലും ഹമാസും അംഗീകാരം നൽകിയത്​ യു.എ.ഇ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ മുൻകൈയെടുത്ത ഖത്തർ, ഈജിപ്ത്​, യു.എസ്​ എന്നീ രാജ്യങ്ങളുടെ നീക്കത്തെ യുഎ.ഇ അഭിനന്ദിച്ചു. നിലവിലെ കരാർ പ്രകാരം തടസം കൂടാതെ ഗസ്സയിൽ ജീവകാരുണ്യ വസ്തുക്കൾ എത്തിക്കാൻ അവസരമൊരുക്കുമെന്ന്​​ പ്രതീക്ഷിക്കുന്നതായും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്​താവനയിൽ വ്യക്​തമാക്കി.

1967ലെ അതിർത്തികൾ അടിസ്ഥാനമാക്കിയും കിഴക്കൻ ജറൂസലമിനെ തലസ്ഥാനമാക്കിയും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിച്ച്​ ദ്വിരാഷ്ട്ര പരിഹാരം കണ്ടെത്താനുള്ള​ ചർച്ചകളിലേക്ക് മടങ്ങണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു. ഗസ്സയിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനുള്ള നീക്കങ്ങളെ പിന്തുണക്കും. യു.എൻ, റെഡ് ക്രോസ് എന്നിവയുമായി ചേർന്ന് സഹായം ഉറപ്പാക്കുന്ന യത്​നം തുടരുമെന്നും യു.എ.ഇ അറിയിച്ചു.

കഴിഞ്ഞ ദിവസം ചേർന്ന ബ്രിക്സ്​ രാജ്യങ്ങളുടെ യോഗത്തിലും രാജ്യത്തിന്‍റെ നിലപാട്​ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ വ്യക്​തമാക്കിയിരുന്നു. അതിനിടെ, ഗസ്സയിലേക്ക്​ സഹായമെത്തിക്കുന്നതും പരിക്കേറ്റവരെ ചികിൽസിക്കുന്നതുമടക്കം വിവിധ പദ്ധതികൾ യു.എ.ഇ നടപ്പിലാക്കി വരികയാണ്​​.

Summary: UAE urges international community to take immediate action to realize independent Palestinian state

TAGS :

Next Story