ഗസ്സ വെടിനിർത്തൽ കരാർ രണ്ടാം ഘട്ടത്തെ സ്വാഗതം ചെയ്ത് യു.എ.ഇ
താത്കാലിക ഫലസ്തീൻ ദേശീയ സമിതി രൂപീകരിച്ചതിനും അഭിനന്ദനം

ദുബൈ: ഗസ്സ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കാൻ ആരംഭിച്ചതിനെ സ്വാഗതം ചെയ്ത് യു.എ.ഇ. ഐക്യരാഷ്ട്ര സഭാ സുരക്ഷ കൗൺസിൽ പ്രമേയം 2803 നടപ്പാക്കുന്നതിനായി താത്കാലിക ഫലസ്തീൻ ദേശീയ സമിതി (National Committee for the Administration of Gaza - NCAG) രൂപീകരിച്ചതിനെ യുഎഇ അന്താരാഷ്ട്ര സഹകരണ മന്ത്രിയായ റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി അഭിനന്ദിച്ചു.
ഗസ്സ എക്സിക്യൂട്ടിവ് ബോർഡിലേക്കുള്ള തന്റെ നിയമനത്തിൽ അഭിമാനം പ്രകടിപ്പിച്ച റീം ഈ നിയമനം ഗസ്സ ജനതയ്ക്കും മേഖലയിലെ ജനങ്ങൾക്കും യുഎഇയോടുള്ള വിശ്വാസത്തിന്റെ തെളിവാണെന്ന് അഭിപ്രായപ്പെട്ടു. ഗസ്സക്കെതിരായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിലും സമാധാനം പുനസ്ഥാപിക്കുന്നതിലും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വഹിച്ച നിർണായ പങ്കിനെ റീം എടുത്തുകാട്ടി. കൂടാതെ ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളുടെ നിരന്തര ശ്രമങ്ങളെയും അവർ പ്രശംസിച്ചു.
Adjust Story Font
16

