Quantcast

യു.എ.ഇ ശൈത്യകാല വിനോദസഞ്ചാര കാമ്പയിന് പരിസമാപ്തി: ഹോട്ടൽ വരുമാനത്തിൽ 50 ശതമാനം വളർച്ച

കാമ്പയിൻ കാലത്ത് ദേശീയ സമ്പദ് വ്യവസ്ഥക്കും ആഭ്യന്തര ടൂറിസത്തിനും മികച്ച നേട്ടം കൈവരിക്കാനായി

MediaOne Logo

Web Desk

  • Published:

    15 Feb 2023 1:14 AM IST

Opportunity for re-entry in UAE
X

ദുബൈ: 'ലോകത്തെ ഏറ്റവും മനോഹര ശൈത്യകാലം' എന്ന ശീർഷകത്തിൽ ഡിസംബർ ആദ്യ വാരത്തിൽ യു.എ.ഇയിൽ ആരംഭിച്ച വിനോദസഞ്ചാര കാമ്പയിന് പരിസമാപ്തി. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലേക്കും വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് സംഘടിപ്പിച്ച പരിപാടിയായിരുന്നു കാമ്പയിൻ. യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ വർഷം ആരംഭിച്ച പരിപാടിയുടെ രണ്ടാം എഡിഷനാണ് ഇതോടെ അവസാനിച്ചത്. അജ്മാനിലെ അൽ സുഹ്‌റ നാച്ചുറൽ റിസർവിൽ ചേർന്ന മന്ത്രിസഭാ യോഗ ചടങ്ങിലായിരുന്നു തുടക്കം.

കാമ്പയിൻ കാലത്ത് ദേശീയ സമ്പദ് വ്യവസ്ഥക്കും ആഭ്യന്തര ടൂറിസത്തിനും മികച്ച നേട്ടം കൈവരിക്കാനായി. ഹോട്ടൽ സ്ഥാപനങ്ങളുടെ വരുമാനം 1.5 ശതകോടി ദിർഹമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ആദ്യ പതിപ്പിൽ 1 ശതകോടി ദിർഹമായിരുന്നു നേട്ടം. ഇതിലൂടെ 50ശതമാനം വർധന വന്നതായി അധികൃതർ വ്യക്തമാക്കി. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 9.5 ലക്ഷത്തിൽ നിന്ന് 13 ലക്ഷമായും ഉയർന്നു. കാമ്പയിനിൽ 260ലധികം പ്രൊമോഷണൽ വീഡിയോകൾ യു.എ.ഇ ഗവൺമെൻറ് മീഡിയ ഓഫീസ് പുറത്തിറക്കി. വെള്ളമണലും ചെങ്കോട്ടയും മസ്ഫൂത്ത് പർവതനിരകളും അൽ മനാമ താഴ്‌വരകളും നിറഞ്ഞ അജ്മാൻ ആയിരുന്നു ഈ വർഷത്തെ ശൈത്യകാല കാമ്പയിനിന്റെ പ്രധാന കേന്ദ്രം.

UAE Winter tourism campaign concludes: 50 percent growth in hotel revenue

TAGS :

Next Story