ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ യു.എ.ഇക്ക് ലോ​കോത്തര നിലവാരം

സുസ്ഥിര വികസന കാഴ്ചപ്പാടിൽ ഊ​ന്നിയാണ് യു.എ.ഇ വിദ്യാഭ്യാസരംഗത്ത്​ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-11-12 18:39:19.0

Published:

12 Nov 2021 6:38 PM GMT

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ യു.എ.ഇക്ക് ലോ​കോത്തര നിലവാരം
X

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ യു.എ.ഇക്ക് ലോ​കോത്തര നിലവാരം. അന്താരാഷ്ട്ര തലത്തിലെ പഠനങ്ങളിലെ​ വിവിധ സൂചികകളിൽ ആഗോള തലത്തിൽ ഒന്നാമതാണ്​ യു എ ഇ. സുസ്ഥിര വികസന കാഴ്ചപ്പാടിൽ ഊ​ന്നിയാണ് യു.എ.ഇ വിദ്യാഭ്യാസരംഗത്ത്​ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

എല്ലാവരെയും ഉൾക്കൊള്ളുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു​നൽകുകയും എല്ലാവർക്കും ആ​ജീവനാന്ത പഠനാവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ യു.​എ.​ഇ മുന്നിലാണെന്ന്​ ഫെഡറൽ കോമ്പിറ്റേറ്റിവ്നസ് ആൻഡ്​ സ്റ്റാറ്റിസ്റ്റിക്സ്​ സെൻറർ വ്യക്ത​മാക്കുന്നു.

വേൾഡ്​ ഇക്കണോ​മിക്​ഫോറം പ്രസിദ്ധീകരിച്ച ഗ്ലോബൽ ജെൻഡർ ഗ്യാപ്​ റിപ്പോർട്ടിൽ പ്രാഥമിക വിദ്യാഭ്യാസ പ്രവേശനത്തിലും സാക്ഷരയിലും ലോകത്തെ ഏറ്റവും മുന്നിൽ​നിൽകുന്ന രാജ്യമാണ്​ യു.​എ.​ഇ. ഐ.​എം.​ഡി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അന്താരാഷ്ട്ര വിദ്യാർഥികളുടെ വരവിൽ ഒന്നാം സ്ഥാനമാണ്​ യു.​എ.​ഇക്കുള്ളത്.

TAGS :

Next Story