Quantcast

യുഎഇയുടെ അൽ നിയാദി ബഹിരാകാശത്തേക്ക്​; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട യു.എ.ഇയുടെ മറ്റൊരു ചുവടുവെപ്പ്​ കൂടിയായിരിക്കും ഇത്

MediaOne Logo

Web Desk

  • Published:

    19 Jan 2023 5:48 PM GMT

യുഎഇയുടെ അൽ നിയാദി ബഹിരാകാശത്തേക്ക്​; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
X

യു.എ.ഇയു​ടെ സുൽത്താൻ അൽ നിയാദിയുടെ ബഹിരാകാശ യാത്ര അടുത്ത മാസം 26ന്​ നടക്കും. ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ ദിവസമാണ്​ നിയാദി അന്തിമ പരിശീലനം പൂർത്തിയാക്കിയത്​. ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട യു.എ.ഇയുടെ മറ്റൊരു ചുവടുവെപ്പ്​ കൂടിയായിരിക്കും ഇത്​.

ഫെബ്രുവരി 26ന്​ സുൽത്താൻ അൽ നിയാദിയുടെ ബഹിരാകാശ യാത്ര യാഥാർഥ്യമാകുമെന്ന്​ നാസയാണ്​ വെളിപ്പെടുത്തിയത്​. ഫെബ്രുവരി 19നായിരുന്നു നേരത്തെ​ യാത്രക്ക്​പദ്ധതിയിട്ടിരുന്നത്​. ചില സാ​ങ്കേതിക പ്രശ്​നങ്ങൾ കാരണം യാത്ര ഒരാഴ്​ച കൂടി ദീർഘിപ്പിക്കുകയാണെന്ന്​ ബന്ധപ്പെട്ടവർ​ അറിയിച്ചു. യു.എസിലെ സ്​പേസ്​ എക്സിലായിരുന്നു നിയാദിയുടെയും സംഘത്തിന്‍റെയും പരിശീലനം.

ഏകദേശം 4000ഓളം സ്വദേശികളിൽ നിന്നാണ്​ നിയാദിയെ ബഹിരാകാശ യാത്രക്ക്​ തെരഞ്ഞെടുത്തത്​.. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിൽ നിന്ന് പ്രത്യേക പേടകത്തിലാണ് നിയാദിയുടെയും സംഘത്തിന്‍റെയും കുതിപ്പ്​. ബഹിരാകാശത്ത്​ ദീർഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11-ാമത്തെ രാജ്യമായി യു.എ.ഇ മാറും. ബഹിരാകാശ നിലയത്തിൽ ദീർഘ നാൾ ചെലവിടുന്ന ആദ്യ അറബ്​പൗരൻ കൂടിയായി സുൽത്താൻ അൽ നിയാദി മാറും എന്നാണ്​ പ്രതീക്ഷ.

TAGS :

Next Story