Quantcast

യു.എ.ഇയുടെ പുതിയ 1000 ദിർഹം നോട്ടുകൾ തിങ്കൾ മുതൽ പ്രചാരത്തിലാകും

ശാസ്ത്ര നേട്ടങ്ങൾ ആലേഖനം ചെയ്ത കറൻസി

MediaOne Logo

ഹാസിഫ് നീലഗിരി

  • Updated:

    2023-04-07 10:44:53.0

Published:

7 April 2023 10:42 AM GMT

UAEs new 1,000 dirham notes
X

യു.എ.ഇ പുറത്തിറക്കിയ 1000 ദിർഹത്തിന്റെ പുതിയ നോട്ടുകൾ അടുത്താഴ്ച മുതൽ പ്രചാരണത്തിലാകും. നോട്ടുകൾ തിങ്കളാഴ്ച മുതൽ ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും ഇവ ലഭ്യമായി തുടങ്ങും.

ശാസ്ത്രരംഗത്ത് യു.എ.ഇയുടെ നേട്ടങ്ങളെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് നോട്ടിന്റെ പ്രത്യേകത. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ചിത്രത്തിനൊപ്പം ബറക്ക ആണവനിലയം, ചൊവ്വ പര്യവേഷണ വാഹനമായ ഹോപ് പ്രോബ് എന്നിവയുടെ ചിത്രങ്ങളും നോട്ടിലുണ്ടാകും.

TAGS :

Next Story