Quantcast

മൽസ്യമേഖലാ വ്യവസായങ്ങൾക്ക്​ ഉണർവായി ഉമ്മുൽഖുവൈൻ മറൈൻ ഫെസ്‌റ്റ്

രണ്ടാം തവണ നടന്ന ഫെസ്​റ്റിവൽ കാണാൻ പുറത്തുനിന്നും നിരവധി സന്ദർശകരും എത്തി

MediaOne Logo

Web Desk

  • Updated:

    2023-03-23 18:39:54.0

Published:

23 March 2023 11:45 PM IST

മൽസ്യമേഖലാ വ്യവസായങ്ങൾക്ക്​ ഉണർവായി ഉമ്മുൽഖുവൈൻ മറൈൻ ഫെസ്‌റ്റ്
X

യു.എ.ഇയി​ലെ ഉമ്മുൽഖുവൈനിൽ നടന്ന മറൈൻ ഫെസ്റ്റിവൽ ആയിരങ്ങളെ ആകർഷിച്ചു. മത്സ്യബന്ധന വ്യവസായം, വിനോദസഞ്ചാരമേഖല എന്നി​വയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്​ മേള അരങ്ങേറിയത്​. രണ്ടാം തവണ നടന്ന ഫെസ്​റ്റിവൽ കാണാൻ പുറത്തുനിന്നും നിരവധി സന്ദർശകരും എത്തി

സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ്​ സൗദ്​ ബിൻ റാഷിദ് അൽ മുഅല്ലയുടെ രക്ഷാധികാരത്തിലാണ്​ മറൈൻ ഫെസ്​റ്റ്​ നടന്നത്​. ഉമ്മുൽഖുവൈൻ ഫിഷർമാൻ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പാണ് മറൈൻ ഫെസ്റ്റിവൽ എന്ന് പുനർനാമകരണം ചെയ്​തത്​. 2019 ൽ ആയിരുന്നു മേള ആദ്യം നടന്നത്​. പരിപാടികളും മത്സരങ്ങളും ഇക്കുറി കൂടുതൽ മികച്ചതും വ്യത്യസ്തവുമായിരുന്നു.

മുക്കാൽ ലക്ഷത്തോളം ദിര്ഹത്തിന്റെസമ്മാനങ്ങളാണ്​ മത്സരവിജയികൾക്ക്​ കൈമാറിയത്​. നൂറുകണക്കിന്​ കുടുംബങ്ങളാണ്​ പ്രദർശനം വീക്ഷിക്കാൻ എത്തിയത്​. പ്ലേ ഏരിയകളും ഫുഡ് കോർട്ടും കണ്ടൽകാടുകളുടെ സൗന്ദര്യം ആസ്വദിച്ച് ബോട്ട്സവാരിക്കുള്ള അവസരവും മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു.

മത്സ്യബന്ധന മേഖലയിലെ സാധനസാമഗ്രികളുടെ പ്രദർശനവും വിൽപനയും നടന്നു. മൽസ്യബന്​ധന മേഖലയിലെ കമ്പനികൾക്ക്​ പുതിയ സംരംഭങ്ങൾ ആരംഭിക്കാനും മേളയിൽ അവസരം ഒരുക്കി. ജലാശയങ്ങൾ കൂടുതലുള്ള ഉമ്മുൽ ഖുവൈനിലെ പ്രത്യേകത സഞ്ചാരികളിലേക്ക്​ എത്തിക്കാനും മേള ഉപകരിച്ചതായി സംഘാടകർ അറിയിച്ചു.

TAGS :

Next Story