Quantcast

ദുബൈയിൽ ഭൂഗർഭ സൈക്കിൾപ്പാത: മണിക്കൂറിൽ 800 സൈക്കിളുകൾക്ക് പോകാം

ദുബൈ നഗരത്തിലെ മൈതാനിലാണ് ഭൂഗർഭ സൈക്കിൾ പാത നിർമാണം പൂർത്തിയാക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-05-02 20:08:02.0

Published:

2 May 2023 8:03 PM GMT

underground cycle path has been completed in Maidan
X

ദുബൈ നഗരത്തിൽ സൈക്കിളുകൾക്ക് മാത്രമായി ഭൂഗർഭപാത തുറന്നു. മണിക്കൂറിൽ 800 സൈക്കിളുകൾക്ക് കടന്നുപോകാൻ ശേഷിയുള്ളതാണ് 160 മീറ്റർ നീളമുള്ള ഈ പാത.

ദുബൈ നഗരത്തിലെ മൈതാനിലാണ് ഈ ഭൂഗർഭ സൈക്കിൾ പാത നിർമാണം പൂർത്തിയാക്കിയത്. 160 മീറ്റർ നീളവും 6.6 മീറ്റർ വീതിയും ഈ പാതക്കുണ്ട്. മൈതാൻ സ്ട്രീറ്റിലെ സിഗ്നൽ വികസനത്തിന്റെ ഭാഗമായാണ് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഭൂമിക്കടിയിലൂടെ ഈ പാത നിർമിച്ചത്. ഇനി മുതൽ സൈക്കിളുകൾക്ക് സിഗ്നനലിൽ മറ്റു വാഹനങ്ങൾ കടന്നുപോകാൻ കാത്തുനിൽക്കാതെ ഈ തുരങ്കപാത വഴി തടസമില്ലാതെ യാത്ര തുടരാം.

മൈതാൻ, നാദ് അൽ ശിബ എന്നിവിടങ്ങളിലെ താമസസ്ഥലങ്ങളിലേക്കും, സൈക്കിളിസ്റ്റ് ക്ലബ്ബിലേക്കും യാത്ര നടത്താൻ ഈ തുരങ്കപാത സഹായകമാകും. ടണലിന്റെ ഉൾവശം പ്രകൃതിഭംഗിയുള്ള ചിത്രങ്ങൾകൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. ദുബൈ നഗരം സൈക്കിൾ സൗഹൃദമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ സൈക്കിൾ ഭൂഗർഭപാത. 2026 നകം ദുബൈ നഗരത്തിലെ മൊത്തം സൈക്കിൾ പാതകളുടെ ദൈർഘ്യം 819 കിലോമീറ്ററായി വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

TAGS :

Next Story