Quantcast

മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ വി.പി.എന്‍ ഉപയോഗിച്ചാല്‍ പിടിവീഴും

ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ വി.പി.എന്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ

MediaOne Logo

Web Desk

  • Published:

    14 March 2022 2:47 PM GMT

മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ വി.പി.എന്‍ ഉപയോഗിച്ചാല്‍ പിടിവീഴും
X

യു.എ.ഇയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ വി.പി.എന്‍ ഉപയോഗിച്ചാല്‍ പിടിവീഴുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ടെലികോം ഡിജിറ്റല്‍ റെഗുലേറ്ററി അതോറിറ്റി മുന്നോട്ടുവെച്ച നിയന്ത്രണങ്ങള്‍ പാലിക്കാതെ വി.പി.എന്‍ ഉപയോഗിക്കുന്നത് സൈബര്‍ കുറ്റകൃത്യമായി കണക്കാക്കും.

യു.എ.ഇയില്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് വി.പി.എന്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്. അത് സ്ഥാപനങ്ങളുടെ ആഭ്യന്തര ഉപയോഗത്തിന് മാത്രമാണ്. സര്‍ക്കാര്‍ നിരോധിച്ച വെബ്‌സൈറ്റുകളില്‍ പ്രവേശിക്കുന്നതിനും മറ്റ് ക്രിമിനല്‍ നടപടികള്‍ക്കുമായി വി.പി.എന്‍ ഉപയോഗിക്കുന്നത് കടുത്ത കുറ്റകൃത്യമായി കണക്കാക്കും.

ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ വി.പി.എന്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ. ഒന്നാംസ്ഥാനം ഖത്തറിനാണ്. ഒമാനാണ് മൂന്നാം സ്ഥാനത്തെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

TAGS :

Next Story