Quantcast

ശുക്രദൗത്യം പ്രഖ്യാപിച്ച് യു.എ.ഇ

2028 ല്‍ ശുക്രനിലേക്ക് പുറപ്പെടുന്ന പര്യവേഷണവാഹനം അഞ്ച് വർഷം കൊണ്ട് ലക്ഷ്യത്തിലെത്തും

MediaOne Logo

Web Desk

  • Updated:

    2021-10-05 17:51:15.0

Published:

5 Oct 2021 5:46 PM GMT

ശുക്രദൗത്യം  പ്രഖ്യാപിച്ച് യു.എ.ഇ
X

ശുക്ര ഗ്രഹത്തിലേക്ക് പര്യവേഷണ ദൗത്യം പ്രഖ്യാപിച്ച് യു എ ഇ. 2028 ൽ വീനസിലേക്ക് പുറപ്പെടുന്ന പര്യവേഷണ വാഹനം അഞ്ച് വർഷം കൊണ്ട് ലക്ഷ്യത്തിലെത്തും. സൗര്യയൂഥത്തിലെ ഏഴ് ഛിന്ന ഗ്രഹങ്ങളെ കുറിച്ചും യു എ ഇ പര്യവേഷണം നടത്തും.യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് രാജ്യത്തിന്‍റെ പുതിയ ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ചത്.

കഴിഞ്ഞവർഷം ചൊവ്വ കീഴടക്കിയതിന്‍റെ ആത്മവിശ്വാസവുയാണ് ഇത്തവണ യു എ ഇ ശുക്രദൗത്യത്തിന് തയ്യാൈ . ഏഴ് വർഷം കൊണ്ട് പേടകത്തിന്‍റെ നിർമാണം പൂർത്തിയാക്കും. 2028 ൽ പുറപ്പെടുന്ന യു എ ഇയുടെ പര്യവേഷണ വാഹനം അഞ്ച് വർഷം കൊണ്ട് 3.6 ശതകോടി കിലോമീറ്റർ താണ്ടിയാണ് ലക്ഷ്യത്തിലെത്തുക. ചൊവ്വാ ദൗത്യത്തേക്കാൾ ഏഴ് മടങ്ങ് പേടകം യാത്ര ചെയ്യേണ്ടി വരും. ഭൂമിയിലേക്ക് ഏറ്റവും കൂടുതൽ ഉല്ക‍കൾ എത്തുന്ന ഇടം എന്ന നിലക്കാണ് സൗരയുഥത്തിലെ ഏഴ് ഛിന്നഗ്രഹങ്ങളിലേക്ക് കൂടി പര്യവേഷണം വ്യാപിപ്പിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

'മൂന്നിലൊന്ന് നക്ഷത്രങ്ങൾക്കും അറബിയിലാണ് പേരിട്ടിരിക്കുന്നത്.ജ്യോതിശാസ്ത്ര രംഗത്ത് വഴികാട്ടികളായിരുന്നു അറബികൾ. ആ പെരുമ ശക്തിപ്പെടുത്താനും തിരിച്ചുപിടിക്കാനുള്ള ശ്രമം കൂടിയാണിത്. ഇന്നല്ലെങ്കിൽ പിന്നെ എപ്പോഴാണ് ഇതെന്നും' അദ്ദേഹം ചോദിച്ചു. യു എ ഇയുടെ അമ്പതാം വാർഷികത്തിന്‍റെ ഭാഗമായി പ്രഖ്യാപിക്കുന്ന പദ്ധതി കൂടിയാണ് വീനസ് മിഷൻ. 2024 ൽ യു എ ഇ ചാന്ദ്ര ദൗത്യവും പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story