Quantcast

റാസൽഖൈമയിൽ വിന്റേജ് വാഹനങ്ങൾ ടാക്സികളാക്കുന്നു

എന്നും വൈകുന്നേരം 4 മുതൽ രാത്രി 10 വരെ വിന്‍റേജ് ജീപ്പ് ടാക്സി സേവനം ലഭ്യമാകും

MediaOne Logo

Web Desk

  • Published:

    12 Dec 2025 10:59 PM IST

റാസൽഖൈമയിൽ വിന്റേജ് വാഹനങ്ങൾ ടാക്സികളാക്കുന്നു
X

റാസൽഖൈമ: വാഹനലോകത്തെ പഴയ രാജാക്കൻമാർ ഇനി റാസൽഖൈമയിൽ ടാക്സികളായി റോഡ് വാഴും. വിന്റേജ് ജീപ്പുകൾ ഉപയോഗിച്ച് ടാക്സി സർവീസിന് തുടക്കം കുറിച്ചിരിക്കുകയാണ് യു.എ.ഇയിലെ റാസൽഖൈമ എമിറേറ്റ്.

റാസൽഖൈമ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പഴയ വാഹനരാജക്കൻമാരെ റോഡിലിറക്കി പുതുമ സൃഷ്ടിക്കുന്നത്. എന്നും വൈകുന്നേരം നാലു മുതൽ രാത്രി 10 വരെ വിന്‍റേജ് ജീപ്പ് ടാക്സി സേവനം ലഭ്യമാകും. അൽ മർജാൻ ദ്വീപിലെ സ്ഥലങ്ങൾ, ദ്വീപിനെ അൽ ഖവാസിം കോർണിഷുമായി കണക്ഷൻ റൂട്ട്, അൽ ഖവാസിം കോർണിഷ് റൂട്ട് എന്നിവിടങ്ങളിലൂടെയായിരിക്കും വിന്‍റേജ് ജീപ്പ് സർവിസ് നടത്തുക. റാസൽഖൈമയുടെ പ്രൗഢിയും പൈതൃകവുമൊക്കെ ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് വിന്റേജ് വാഹനങ്ങൾ വേറിട്ട അനുഭവമാകുമെന്നാണ് വിലയിരുത്തൽ.

TAGS :

Next Story