Quantcast

വിലക്കുകള്‍ നീങ്ങിയതോടെ യു.എ.ഇയിലേക്ക് സന്ദര്‍ശക പ്രവാഹം

ഇന്ത്യയിലെ പല വിമാനത്താവളങ്ങളിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാന നിരക്കും വർധിച്ചു.

MediaOne Logo

Web Desk

  • Published:

    1 Sep 2021 6:40 PM GMT

വിലക്കുകള്‍ നീങ്ങിയതോടെ യു.എ.ഇയിലേക്ക് സന്ദര്‍ശക പ്രവാഹം
X

വിലക്കുകൾ നീങ്ങിയതോടെ യു.എ.ഇയിലേക്ക്​ സന്ദർശകരുടെ പ്രവാഹം. ഇന്ത്യയിലെ പല വിമാനത്താവളങ്ങളിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാന നിരക്കും വർധിച്ചു. ദുബൈയിലേക്കാണ്​ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നത്​.

ദുബൈ വിമാനത്താവളത്തിലേക്ക്​ എല്ലാ വിസക്കാരെയും അനുവദിക്കുന്നുണ്ട്​. ഏത്​ എമിറേറ്റിലേക്കുള്ള യാത്രക്കാർക്കും ദുബൈയിൽ ഇറങ്ങാം. വാക്​സിനേഷൻ നിർബന്ധമില്ല. ദുബൈയിൽ റസിഡൻറ്​ വിസയുള്ളവർ ജനറൽ ഡയറക്​ടറേറ്റി​ൻെറയും (ജി.ഡി.ആർ.എഫ്​.എ) മറ്റ്​ എമിറേറ്റുകളിൽ റസിഡൻറ്​ വിസയുള്ളവർ ഫെഡറൽ അതോറിറ്റിയുടെയും (​ഐ.സി.എ) അനുമതി നേടിയിരിക്കണം. സന്ദർശക വിസക്കാർക്ക്​ അനുമതി നിർബന്ധമില്ല.

എല്ലാത്തരം വിസക്കാർക്കും ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലേക്ക്​ യാത്ര ചെയ്യാൻ അനുമതിയുണ്ട്​. ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചിരിക്കണം. ഇന്ത്യയിലെ കോവിഷീൽഡ്​ എടുത്തവർക്ക്​ വരാം.

സന്ദർശക വിസക്കാരും ഇ - വിസക്കാരും ​ഐ.സി.എയുടെ വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്യണം. ദുബൈ റസിഡൻറ്​ വിസക്കാർ ജി.ഡി.ആർ.എഫ്​.എയുടെയും മറ്റ്​ എമിറേറ്റിലെ റസിഡൻറ്​ വിസക്കാർ ​ഐ.സി.എയുടെയും അനുമതിയും നേടണം.

അബൂദബിയിലേക്കും​ സന്ദർശക വിസകൾ അനുവദിച്ച്​ തുടങ്ങി. അബൂദബി വിസ എടുത്തവർക്ക്​ മാത്രമാണ്​ ഇവിടേക്ക്​ ​പ്രവേശനം. വാക്​സിനെടുക്കാത്തവർക്ക്​ പത്ത്​ ദിവസവും വാക്സിനെടുത്തവർക്ക്​ ഏഴ്​ ദിവസവും ക്വാറൻറീനുണ്ട്​.

അബൂദബിയിലെ സന്ദർശക വിസ ഉപയോഗിച്ച്​ ദുബൈയിലേക്കോ ഷാർജയിലേക്കോ യാത്ര ചെയ്യാം. ഇവിടെ പത്ത്​ ദിവസം ക്വാറൻറീനിൽ കഴിഞ്ഞ്​ അബൂദബിയിലേക്ക്​ പ്രവേശിക്കാം. റസിഡൻറ്​ വിസക്കാർക്ക്​ അബൂദബിയിലേക്ക്​ നേരി​ട്ടെത്താം. വാക്​സിനേഷൻ നിർബന്ധമില്ല. ഐ.സി.എയുടെ അനുമതി നിർബന്ധമാണ്​.

TAGS :

Next Story