ദുബൈയിൽ 1,110 കോടി ദിർഹത്തിന്റെ വഖഫ് സ്വത്തുക്കൾ; കഴിഞ്ഞവർഷം മാത്രം 9% വളർച്ച

ദുബൈ: ദുബൈയിലെ വഖഫ് സ്വത്തുക്കളുടെ കണക്ക് പുറത്തുവിട്ട് സർക്കാർ. മൊത്തം 1,110 കോടി മൂല്യമുള്ള വസ്തുക്കളാണ് ദുബൈയിൽ വഖഫ് ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം മാത്രം വഖഫ് സ്വത്തുക്കളിൽ ഒമ്പത് ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
ദൈവിക മാർഗത്തിൽ വിനിയോഗിക്കാനായി വ്യക്തികളും സ്ഥാപനങ്ങളും വിട്ടുനൽകിയ വസ്തുക്കളാണ് വഖഫ് സ്വത്തുക്കൾ. 578 സ്ഥാപനങ്ങളും വ്യക്തികളുമാണ് വസ്തുക്കൾ സംഭാവനയായി നൽകിയിട്ടുള്ളത്. ജീവകാര്യണ്യ പദ്ധതികൾക്കായി 882 വഖഫ് പദ്ധതികളുണ്ട്. ഇതിന് 690 കോടി ദിർഹത്തിലേറെ മൂല്യം വരും. 113 കുടുംബ വഖഫുകളുണ്ട്. ഇതിന് 310 കോടി ദിർഹം മൂല്യമുണ്ട്. 48 സംയുക്ത വഖഫുകൾ. ഇതിന് 110 കോടിയാണ് മൂല്യം. 921 കെട്ടിടങ്ങളും, 112 ധനആസ്തി വഖഫുകളും ദുബൈയിലുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
Next Story
Adjust Story Font
16

