Quantcast

യു.എ.ഇയിൽ മൂടൽമഞ്ഞ്​ ശക്തമാകുമെന്ന്​ മുന്നറിയിപ്പ്; അബൂദബിയിൽ ട്രക്കുകൾക്ക്​ നിയന്ത്രണം

നിയന്ത്രണങ്ങൾ മറികടന്നാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ്​ നൽകി

MediaOne Logo

Web Desk

  • Published:

    10 Sep 2021 5:36 PM GMT

യു.എ.ഇയിൽ മൂടൽമഞ്ഞ്​ ശക്തമാകുമെന്ന്​ മുന്നറിയിപ്പ്; അബൂദബിയിൽ ട്രക്കുകൾക്ക്​ നിയന്ത്രണം
X

യു.എ.ഇയിൽ വരും ദിവസങ്ങളിൽ മൂടൽമഞ്ഞ്​ ശക്തമാകുമെന്ന്​ മുന്നറിയിപ്പ്​. കാലാവസ്ഥാമാറ്റം കണക്കിലെടുത്ത്​ വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന്​ പൊലിസ്​ അറിയിച്ചു. നിയന്ത്രണങ്ങൾ മറികടന്നാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകി.

ദൂരക്കാഴ്ച ഗണ്യമായി കുറയുന്നതിനാൽ അബൂദബി, ദുബൈ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസം രാത്രി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. അപകടം തടയുന്നതിന്റെ ഭാഗമായി മൂടൽമഞ്ഞുള്ളപ്പോൾ ട്രക്കുകൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം അബൂദബിയിൽ വിലക്കിയിട്ടുണ്ട്​.

നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് 500 ദിർഹം ഫൈൻ ഈടാക്കും. ഡ്രൈവറുടെ ലൈസൻസിൽ നാല് ബ്ലാക് പോയിന്റുകളും ഉൾപ്പെടുത്തും. തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളും മറ്റും ജാഗ്രത പാലിക്കണമെന്ന്​ അബൂദബി പൊലിസ്​ നിർദേശിച്ചു. അതിർത്തി പ്രദേശങ്ങളിലും മറ്റും മൂടൽമഞ്ഞ്​ കൂടുതൽ ശക്തമാകുമെന്നാണ്​ സൂചന.

ദിവസങ്ങളായി യു.എ.ഇയിൽ അന്തരീക്ഷ ഈർപ്പം കൂടുതലാണ്. രാജ്യത്തുടനീളം താപനില ഗണ്യമായി കുറയുമെന്നാണ്​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

TAGS :

Next Story