'മെസ്സിയെ കാണാൻ കേരളത്തിൽ വരും'; യുഎഇയിൽ വിദ്യാർഥികളോട് സംവദിച്ച് ഇവാൻ
നല്ല ഫുട്ബാളോറാവാനും നല്ല മനുഷ്യനാവാനുമുള്ള ടിപ്പുകളും ആശാൻ പറഞ്ഞു കൊടുത്തു

അജ്മാൻ: മെസ്സി കേരളത്തിൽ കളിക്കുമ്പോൾ സാക്ഷിയാകാൻ താൻ എത്തുമെന്ന് മലയാളി ഫുട്ബാൾ ആരാധകരുടെ ആശാൻ ഇവാൻ വുകോമനോവിച്ച്. അജ്മാനിലെ മെട്രോപൊളിറ്റൻ സ്‌കൂളിൽ എച്ച് സിക്സ്റ്റീൻ (H16) സ്‌പോർട്‌സ് അക്കാദമി സംഘടിപ്പിച്ച പരിപാടിയിയിൽ കുട്ടികളുമായി സംവദിക്കാനെത്തിയതായിരുന്നു അദ്ദേഹം.
ആശാന്റെ ഓട്ടോഗ്രാഫിനും സെൽഫിക്കുമായി പൊതിഞ്ഞ കുട്ടികൾ പിന്നീട് ചോദ്യങ്ങളുമായി പൊതിഞ്ഞു. മെസി കേരളത്തിൽ കളിക്കാൻ വരുന്നതിന്റെ ആവേശം ആശാനുമുണ്ട്. ഇന്ത്യക്കാർ ഇന്ത്യയുടെ കോച്ചായി വരുന്നതിനെ ഇവാൻ അഭിനന്ദിച്ചു. അതേസമയം ഇത്തവണ ഫുട്ബാൾ സീസൺ തുടങ്ങാൻ വൈകിയതിന്റെ ആശങ്ക അദ്ദേഹം പങ്കുവെച്ചു. കുട്ടികളിൽ ഒരാൾക്ക് അറിയേണ്ടത് ഇവാൻ വുകോമനോവിച്ചിന്റെ എക്കാലത്തെയും ഇഷ്ടതാരം ആരെന്നായിരുന്നു. എതിർടീമിൽ കളിച്ചിരുന്ന സിനദിൻ സിദാന്റെ പേര് പറഞ്ഞപ്പോൾ കുട്ടികൾക്കും ആവേശം. നല്ല ഫുട്ബാളോറാവാനും നല്ല മനുഷ്യനാവാനുമുള്ള ടിപ്പുകളും ആശാൻ പറഞ്ഞു കൊടുത്തു.
ഇന്ത്യയിലെ പുതിയ ഫുട്ബാളിനെ വീണ്ടെടുക്കുന്നതിലെ സന്തോഷം പങ്കുവെച്ചു യുഎഇയുടെ മുൻദേശീയതാരം ഹസൻ അലി ഇബ്രാഹിം ആൽ ബലൂഷി.
Adjust Story Font
16

