Quantcast

വിസ് എയർ അബൂദബിയിലെ പ്രവർത്തനം താത്കാലികമായി അവസാനിപ്പിക്കുന്നു

സെപ്റ്റംബർ ഒന്ന് മുതലാണ് അബൂദബി കേന്ദ്രീകരിച്ചുള്ള സർവീസുകൾ നിർത്തുന്നത്

MediaOne Logo

Web Desk

  • Published:

    14 July 2025 3:42 PM IST

Wizz Air temporarily ceases operations in Abu Dhabi from September 1
X

അബൂദബി: ചെലവ് കുറഞ്ഞ വിമാനകമ്പനിയായ വിസ് എയർ അബൂദബിയിലെ പ്രവർത്തനം താത്കാലികമായി നിർത്തുന്നു. 2025 സെപ്റ്റംബർ ഒന്ന് മുതലാണ് അബൂദബി കേന്ദ്രീകരിച്ചുള്ള സർവീസുകൾ നിർത്തുന്നത്. മിഡിൽ ഈസ്റ്റിലെ വിപണി മാറ്റങ്ങൾ, പ്രവർത്തന വെല്ലുവിളികൾ, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ എന്നിവയുടെ സമഗ്ര പുനർമൂല്യനിർണയത്തെ തുടർന്നാണ് തീരുമാനമെന്ന് അധികൃതർ എക്‌സിൽ അറിയിച്ചു.

മധ്യ, കിഴക്കൻ യൂറോപ്പിലും തിരഞ്ഞെടുത്ത പടിഞ്ഞാറൻ യൂറോപ്യൻ വിപണികളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കമെന്നും പ്രഖ്യാപിച്ചു.

TAGS :

Next Story