യു.എ.ഇയിൽ മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലെ ഫെഡറൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം

- Published:
28 July 2022 10:23 AM IST

യു.എ.ഇയിൽ പലയിടത്തും കഴിഞ്ഞ ദിവസം മഴ കനത്തതോടെ, ദുരിതബാധിത പ്രദേശങ്ങളിലെ എല്ലാ ഫെഡറൽ ബോഡികളിലെയും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തിയതായി കാബിനറ്റ് ഉത്തരവ് പുറപ്പെടുവിച്ചു.
പ്രത്യേകിച്ച് ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ ഫെഡറൽ ജീവനക്കാർക്ക് ഇന്നും നാളെയും വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നാണ് അറിയിച്ചിട്ടുള്ളത്.
എന്നാൽ, അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിക്കേണ്ട സിവിൽ ഡിഫൻസ്, പൊലീസ്, മറ്റു സുരക്ഷാ സ്ഥാപനങ്ങൾ, നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തയാറാക്കുന്ന ഡിപ്പാർട്ടുമെന്റുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഈ ഇളവിൽനിന്ന് മാറ്റിനിറുത്തിയിട്ടുണ്ട്.
Next Story
Adjust Story Font
16
