'മഴവില്ല്'; വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് പ്രവിശ്യയുടെ മത്സര പരിപാടികൾ അരങ്ങേറി
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻറ് ജോൺമത്തായി സമ്മേളനം ഉദ്ഘാടനം ചെയ്തു

യുഎഇ: വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് പ്രവിശ്യയുടെ മേൽനോട്ടത്തിൽ വിവിധ മൽസര പരിപാടികൾ അരങ്ങേറി. ദുബൈ റാഡിസൺ ഹോട്ടലിൽ മഴവില്ല് എന്നപേരിൽ ആയിരുന്നു മൽസരം. കൗൺസിലിന്റെ ഭാവി പദ്ധതികളുടെ രൂപരേഖയും ചടങ്ങിൽ പ്രഖ്യാപിച്ചു. വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ഘടകങ്ങളെ പങ്കെടുപ്പിച്ചായിരുന്നു മൽസരം.
സംഘഗാനം , സിനിമാറ്റിക് ഡാൻസ് , മലയാളി മങ്ക , പുരുഷ കേസരി , ടിക്ടൊക്ക് , പായസമത്സരം , കുട്ടികളുടെ പെയിറ്റിംഗ് എന്നിവയിൽ വാശിയേറിയ മൽസരമാണ് നടന്നത്. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻറ് ജോൺമത്തായി സമ്മേളനം ഉദ്ഘാടനം ചെയ്തു . മിഡിൽഈസ്റ്റ് പ്രസിഡന്റ് ഷൈൻ ചന്ദ്രസേനൻ നിയന്ത്രിച്ച പരിപാടിയിൽ കിഡ്നി ഫെഡറേഷൻ ചെയർമാൻഫാദർ ഡേവിഡ് ചിറമേൽ മുഖ്യ പ്രഭാഷണം നടത്തി.
മിഡിൽ ഈസ്റ്റ് ബിസിനസ് ഫോറം ഏർപ്പെടുത്തിയ മികച്ച ബിസിനസുകാരനുള്ള പുരസ്‌കാരം ഫുജൈറ പ്രൊവിൻസ് അംഗവും ജീവകാരുണ്യപ്രവത്തകനുമായ സജിചെറിയാൻ, ഫാദർഡേവിഡ് ചിറമേലിൽ നിന്നും സ്വീകരിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ശ്രീകുമാർ എന്നിവർ ആശംസ നേർന്നു. ഡോ . ജെറോ വർഗ്ഗീസ് സ്വാഗതവും മനോജ് മാത്യു നന്ദിയും പറഞ്ഞു. മൽസര വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. ദിൽഷപ്രസന്നൻ, ലക്ഷ്മി ജയൻ എന്നിവരുടെ കലാപരിപാടികളും അരങ്ങേറി.
Adjust Story Font
16

