രണ്ടാമത് ലോക പൊലീസ് ഉച്ചകോടിക്ക് ദുബൈയിൽ തുടക്കം
പുതിയതരം കുറ്റകൃത്യങ്ങൾ കണ്ടെത്തി തടയാനുള്ള നടപടികൾക്കാണ് ഉച്ചകോടി ഊന്നൽ നൽകുന്നത്

രണ്ടാമത് ലോക പൊലീസ് ഉച്ചകോടിക്ക് ദുബൈയിൽ തുടക്കം. വേൾഡ് ട്രേഡ് സെൻററിൽ ആരംഭിച്ച ത്രിദിന ഉച്ചകോടിയിൽ സുരക്ഷാ രംഗത്തെ പുത്തൻ മുന്നേറ്റങ്ങളാണ് അവതരിപ്പിക്കുന്നത്. പുതിയതരം കുറ്റകൃത്യങ്ങൾ കണ്ടെത്തി തടയാനുള്ള നടപടികൾക്കാണ് ഉച്ചകോടി ഊന്നൽ നൽകുന്നത്.
ലോകത്തുടനീളം കുറ്റകൃത്യങ്ങൾ നേരിടുന്നതിൽ പൊലീസ് സേന അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ പലതാണ്. അതിനുള്ള പരിഹാരം തേടൽ കൂടിയായി മാറുകയാണ് ലോക പൊലിസ് ഉച്ചകോടി. ഗിയാത് സ്പെഷ്യൽ ഫോഴ്സ് വാഹനമാണിത്.
ചെറുതും വലുതുമായ അസംഖ്യം ഡ്രോണുകൾ. ഏതു കാലാവസ്ഥയിലും ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ പ്രാപ്തിയുള്ളവ. വൻകിട സമ്മേളനങ്ങളും ഒത്തുചേരലുകളും നടക്കുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് സേനയുടെ ഏറ്റവും മികച്ച കൂട്ടുകാരായി മാറുകയാണ് ഡ്രോണുകൾ. മാറുന്ന ലോകവും പുതിയ സാഹചര്യവും മുൻനിർത്തി പൊലിസ് സേനകളുടെ സഹകരണം വിപുലപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ഉൾപ്പെടെയുള്ള കാര്യങ്ങളും ത്രിദിന ഉച്ചകോടിയിൽ സജീവ ചർച്ചയാകും.
Adjust Story Font
16

