ഒട്ടകങ്ങൾ വരിവരിയായ്..; സായിദ് ഗ്രാന്റ് പ്രൈസ് ഒട്ടകയോട്ട മത്സരങ്ങൾക്ക് ഇന്ന് തുടക്കം
ഒട്ടകയോട്ടം അബൂദബി അൽവത്ബ മൈതാനത്ത് ഡിസംബർ 1 വരെ

ദുബൈ: അബൂദബിയിലെ അൽ വത്ബ ഒട്ടകപ്പന്തയ മൈതാനത്ത് സായിദ് ഗ്രാന്റ് പ്രൈസ് ഒട്ടകപ്പന്തയ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഡിസംബർ 1 വരെ നീളുന്ന മത്സരത്തിൽ ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഒട്ടകങ്ങൾ പങ്കെടുക്കും. പങ്കെടുക്കുന്ന ഒട്ടകങ്ങൾക്ക് മത്സര ദിവസങ്ങളിൽ 36 ചിഹ്നങ്ങൾ സുപ്രീം സംഘാടക സമിതി അനുവദിച്ചു. ഈ വർഷത്തെ മത്സരത്തിൽ ആകെ 234 റൗണ്ടുകളാണുള്ളത്.
15 മുതൽ 20 വയസ്സ് വരെയുള്ള പ്രായക്കാർക്കുള്ള പൈതൃക മത്സരത്തിന്റെ 15 റൗണ്ടുകളും അവാർഡിൽ ഉൾപ്പെടും. ഓരോ റൗണ്ടിലെയും ഒന്നാം സ്ഥാനക്കാർക്ക് 1 ലക്ഷം ദിർഹം വരെ സമ്മാനം ലഭിക്കും. ഡിസംബർ ആദ്യം ഒട്ടക ഉടമകൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട സമ്മാന റൗണ്ടുകളോടെയാണ് മത്സരം സമാപിക്കുന്നത്. യുവ ഒട്ടകങ്ങൾക്കായുള്ള പ്രധാന മത്സരത്തിലെ ചാമ്പ്യന് ഒരു റൈഫിളും ഒന്നര ദശലക്ഷം ദിർഹവും ലഭിക്കും.
Next Story
Adjust Story Font
16

