Quantcast

ലോകാരോഗ്യ സംഘടന തലവൻ ബഹ്റൈനിലെ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ സന്ദർശിച്ചു

MediaOne Logo

Web Desk

  • Published:

    26 July 2021 6:38 AM GMT

ലോകാരോഗ്യ സംഘടന തലവൻ ബഹ്റൈനിലെ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ സന്ദർശിച്ചു
X

ബഹ്​റൈൻ സന്ദർശനത്തിനെത്തിയ ലോകാരോഗ്യ സംഘടന ഡയറക്​ടർ ജനറൽ ടെഡ്രോസ്​ അദാനോം ഗബ്രിയോസസ്​ ​കോവിഡ്​ പരിശോധനാ കേന്ദ്രങ്ങളും പ്രതിരോധ വാക്​സിൻ നൽകുന്ന ഇടങ്ങളും സന്ദർശിച്ചു.

ബഹ്​റൈൻ ഇന്‍റർനാഷണൽ എക്​സിബിഷൻ സെന്‍റർ, കിങ്​ ഹമദ്​ മെഡിക്കൽ കോളജ്​ ആശുപത്രി, ബി.ഡി.എഫ്​ ഹോസ്​പിറ്റൽ, ശാമിൽ സെന്‍റർ, സിത്ര മാൾ വാക്​സിനേഷൻ സെന്‍റർ, മുഹറഖിലെ പരിശോധന കേ​ന്ദ്രം എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. ബഹ്​റൈനിലെ ലോകാരോഗ്യ സംഘടനാ ഓഫീസും അദ്ദേഹം ഉദ്​ഘാടനം ചെയ്​തു.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ ബഹ്​റൈന്‍റെ മുന്നേറ്റം പ്രതീക്ഷ നൽകുന്നതാണെന്ന്​ ഗബ്രിയോസസ്​ വ്യക്​തമാക്കി. ലക്ഷ്യം നേടുന്നതിൽ ചിട്ടയായ പ്രവർത്തനം നടത്താൻ സാധിച്ചത്​ നേട്ടമാണ്​. അദ്ദേഹത്തോടൊപ്പം ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. വലീദ്​ ഖലീഫ അൽമാനിഅ്​ അനുഗമിച്ചിരുന്നു. രാജ്യത്തെ വിവിധ തലങ്ങളിലുള്ള പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച്​ അദ്ദേഹം വിശദീകരിച്ചു.

Next Story