Quantcast

ലോകചാമ്പ്യന്മാര്‍ക്കുള്ള കനക കിരീട പ്രദര്‍ശനം നാളെ മുതൽ

വൈകിട്ട് നാല് മുതല്‍ രാത്രി 10 വരെ ആസ്പയര്‍ പാര്‍ക്കില്‍ ട്രോഫി പ്രദര്‍ശിപ്പിക്കും.

MediaOne Logo

Web Desk

  • Published:

    14 Nov 2022 5:40 PM GMT

ലോകചാമ്പ്യന്മാര്‍ക്കുള്ള കനക കിരീട പ്രദര്‍ശനം നാളെ മുതൽ
X

ലോകചാമ്പ്യന്മാര്‍ക്കു സമ്മാനിക്കാനുള്ള കനക കിരീടം നാളെ മുതല്‍ ഖത്തറില്‍ പ്രദര്‍ശിപ്പിക്കും. ഈ മാസം 18 വരെ ആസ്പയര്‍ പാര്‍ക്കിലാണ് ലോകകിരീടം പ്രദര്‍ശിപ്പിക്കുന്നത്.

ഡിസംബര്‍ 18ന് ലോക ചാമ്പ്യന്മാര്‍ക്ക് മുത്തമിടാനുള്ള മോഹകിരീടം ലോകം പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് ഖത്തറിലെത്തിയത്. ലോകകപ്പിന് യോഗ്യത നേടിയ 32 രാജ്യങ്ങളിലും ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് കനകകിരീടം ആതിഥേയ രാജ്യത്ത് തിരിച്ചെത്തിയത്.

വൈകിട്ട് നാല് മുതല്‍ രാത്രി 10 വരെ ആസ്പയര്‍ പാര്‍ക്കില്‍ ട്രോഫി പ്രദര്‍ശിപ്പിക്കും. ആരാധകര്‍ക്ക് ട്രോഫിക്കൊപ്പം നിന്ന് ഫോട്ടോ പകര്‍ത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കിഡ്സ് കോര്‍ണര്‍, ഫുട്ബോള്‍ ബൗളിങ്, പെനാല്‍റ്റി ഷൂട്ടൗട്ട്, ഇം ഗെയിമിങ്, ഫുട്സാല്‍ തുടങ്ങി നിരവധി വിനോദങ്ങളും ആരാധകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story